LiveTV

Live

National

മദ്യവും ഫ്രൈഡ് മുട്ടയും കഴിക്കൂ, കൊറോണ വൈറസിനെ അകറ്റൂ; കര്‍ണാടക കോണ്‍ഗ്രസ് നേതാവ്

ഒരുപാട് മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും ഇതുമാത്രമാണ് ഫലിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നു

മദ്യവും ഫ്രൈഡ് മുട്ടയും കഴിക്കൂ, കൊറോണ വൈറസിനെ അകറ്റൂ; കര്‍ണാടക കോണ്‍ഗ്രസ് നേതാവ്

കോവിഡ് 19 അനിയന്ത്രിതമായി വ്യാപിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ രോഗം തടയാനുള്ള മാര്‍ഗങ്ങളും വ്യാപിക്കുന്നുണ്ട്. യാതൊരു തെളിവുമില്ലാത്ത ഇത്തരം മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അതില്‍ വിശ്വസിക്കരുതെന്നും മുന്നറിയിപ്പുമുണ്ട്. ശാസ്ത്രീയ അടിത്തറയില്ലാതെ ചികിത്സ നല്‍കിയവര്‍ക്കെതിരെ പലസ്ഥലത്തും കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഈ മഹാമാരിക്കെതിരെ വിചിത്രമായ മരുന്നുമായി വന്നിരിക്കുന്നത്. റമ്മും മുട്ടയും കോവിഡിനെ പ്രതിരോധിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

കര്‍ണാടക കൗണ്‍സിലറായ രവിചന്ദ്ര ഗട്ടിയുടെ വൈറലായ വീഡിയോയില്‍ ജനങ്ങളോട് ഒരു ടീസ്പൂണ്‍ കുരുമുളക് 90ml റമ്മില്‍ കലര്‍ത്തി കുടിക്കാനും അതോടൊപ്പം രണ്ട് പാതിവെന്ത മുട്ടയും കഴിച്ചാല്‍ കൊറോണ പോകുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരുപാട് മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും ഇതുമാത്രമാണ് ഫലിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലല്ല, കൊറോണ കമ്മിറ്റിയിലെ ഒരാള്‍ എന്ന അര്‍ത്ഥത്തിലാണ് താന്‍ ഇത് പങ്കുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗട്ടി സാമൂഹ്യപ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഇത് പരിശോധിക്കുമെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.