LiveTV

Live

National

രാജസ്ഥാനില്‍ രണ്ട് എംഎൽഎമാരെ കോൺഗ്രസ്‌ സസ്പെൻഡ് ചെയ്തു

ബൻവാർ ലാൽ ശർമ, വിശ്വേന്ദ്ര സിംഗ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

രാജസ്ഥാനില്‍ രണ്ട് എംഎൽഎമാരെ കോൺഗ്രസ്‌ സസ്പെൻഡ് ചെയ്തു

രാജസ്ഥാനില്‍ രണ്ട് എംഎൽഎമാരെ കോൺഗ്രസ്‌ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻസ് ചെയ്തു. ബൻവാർ ലാൽ ശർമ, വിശ്വേന്ദ്ര സിംഗ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് നടപടിയെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

വിമത എംഎൽഎ, ബിജെപി നേതാവിനോട് സംസാരിക്കുന്ന ശബ്ദ സന്ദേശം അശോക് ഗെഹ്‌ലോട് പക്ഷം പുറത്ത് വിട്ടിരുന്നു. സീനിയോറിറ്റി അനുസരിച്ച് എംഎൽഎമാർക്ക് പണം നല്‍കണമെന്ന് വിശദീകരിക്കുന്നതാണ്‌ ശബ്ദസന്ദേശം. ശബ്ദസന്ദേശത്തെ കുറിച്ച് പ്രതികരിക്കാന്‍ സച്ചിൻ പൈലറ്റ് തയ്യാറാകണമെന്ന് രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു.

പുറത്താക്കിയ എംഎൽഎമാർക്കെതിരെ കള്ള പണ നിരോധന നിയമ പ്രകാരം കേസെടുക്കും. എംഎൽഎമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് രാജസ്ഥാൻ നിയമസഭാ ചീഫ് വിപ്പ് മഹേഷ്‌ ജോഷി പറഞ്ഞു. സ്പീക്കർ സി.പി ജോഷി നൽകിയ അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റും മറ്റ് 18 എം.എൽ.എമാരും നൽകിയ ഹരജി ജയ്പൂർ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.