LiveTV

Live

National

അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ എം.എൽ.എമാരെ അയോഗ്യനാക്കാനുള്ള നടപടി മുന്നിൽ കണ്ടാണ് സച്ചിൻ പൈലറ്റ് കോടതിയെ സമീപിച്ചത്

അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും

രാജസ്ഥാൻ നിയമസഭ സ്പീക്കർ സി.പി ജോഷി നൽകിയ അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റും മറ്റ് 18 എം.എൽ.എമാരും നൽകിയ ഹരജി ജയ്പൂർ ഹൈകോടതി ഇന്ന് പരിഗണിക്കും. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ എം.എൽ.എമാരെ അയോഗ്യനാക്കാനുള്ള നടപടി മുന്നിൽ കണ്ടാണ് സച്ചിൻ പൈലറ്റ് കോടതിയെ സമീപിച്ചത്. അതേസമയം കഴിഞ്ഞ ബി.ജെ.പി സർക്കാരിന്‍റെ കാലത്തെ സർക്കാർ അഭിഭാഷകർ സച്ചിന് വേണ്ടി ഹാജരായത് സംശയതോടെയാണ് കോൺഗ്രസ്‌ നോക്കി കാണുന്നത്.

ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് കേസ് ഹൈക്കോടതി പരിഗണിക്കുക. വൈകുന്നേരം 5 മണി എം.എൽ.എമാരെ അയോഗ്യരാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. സ്‌പീക്കറുടെ കത്തിന്‍റെ ഭരണഘടന സാധുത ഹരജിക്കാർ ചോദ്യം ചെയ്തു. സ്‌പീക്കർ, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനു വഴങ്ങി പ്രവർത്തിക്കുന്ന ആളായതിനാൽ നീതി പ്രതീക്ഷിക്കുന്നില്ലെന്ന് ഹർജിക്കാർവാദിച്ചു. സച്ചിൻ പൈലറ്റ് അടക്കം 19 എം.എൽ.എമാരെ അയോഗ്യരാക്കിയാൽ നിയമസഭയിലെ അംഗ സംഖ്യ കുറയുകയും വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുകയും ചെയ്യമെന്നാണ് അശോക് ഗെഹ്ലോട്ടിന്‍റെ കണക്ക് കൂട്ടൽ. ഇതിനായാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

സച്ചിൻ പൈലറ്റ് ഇത് വരെ ഹരിയാനയിലെ ഹോട്ടലിൽ എം.എൽ.എ മാർക്കൊപ്പം കഴിയുന്നതും പുതിയ മുറികൾ ബുക്ക്‌ ചെയ്തതും കുതിര കച്ചവട സാധ്യതയാണെന്ന് കോൺഗ്രസ്‌ കണക്ക് കൂട്ടുന്നു. ബി.ജെ.പി ക്കൊപ്പം പോകില്ലെന്ന് അദ്ദേഹം പറയുണ്ടെങ്കിലും ഇപ്പോഴത്തെ നീക്കത്തിൽ സഹായം ലഭിക്കുന്നത് ബി.ജെ.പിയിൽ നിന്നാണെന്നാണ് കോൺഗ്രസ്‌ ആരോപണം. സച്ചിന് വേണ്ടി ഇന്ന് ഹാജറരായ മുകുൾ റോത്തഗി, ഹരീഷ് സാൽവെ എന്നിവർ കഴിഞ്ഞ ബി.ജെ.പി സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ വാദിച്ചിരുന്നവരാണ്. എന്ത് തന്നെയായാലും കോടതി വിധി ഇരു വിഭാഗത്തിനും നിർണായകമാണ്.