LiveTV

Live

National

സ്പീക്കര്‍ നല്‍കിയ അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹരജി ജയ്പൂര്‍ ഹൈക്കോടതി പരിഗണിക്കുന്നത് നാളേക്ക് നീട്ടി

നാളെ ഉച്ചക്ക് ഒരു മണിക്കാണ് കേസ് പരിഗണിക്കുക. നാളെ വൈകുന്നേരം അഞ്ച് മണി എംഎൽഎമാരെ അയോഗ്യരാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി

സ്പീക്കര്‍ നല്‍കിയ അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹരജി ജയ്പൂര്‍ ഹൈക്കോടതി പരിഗണിക്കുന്നത് നാളേക്ക് നീട്ടി

രാജസ്ഥാൻ നിയമസഭ സ്പീക്കർ സിപി ജോഷി നൽകിയ അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപെട്ട് സച്ചിൻ പൈലറ്റും മറ്റ് 18 എംഎൽഎമാരും നൽകിയ ഹരജി പരിഗണിക്കുന്നത് ജയ്പുർ ഹൈകോടതി നാളെത്തെക്ക് മാറ്റി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ എംഎൽഎമാരെ അയോഗ്യനാക്കാനുള്ള നടപടി മുന്നിൽ കണ്ടാണ് സച്ചിൻ പൈലറ്റ് കോടതിയെ സമീപിച്ചത്. അതേസമയം കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തെ സർക്കാർ അഭിഭാഷകർ സച്ചിന് വേണ്ടി ഹാജരായത് സംശയതോടെയാണ് കോൺഗ്രസ്‌ നോക്കി കാണുന്നത്.

നാളെ ഉച്ചക്ക് ഒരു മണിക്കാണ് കേസ് പരിഗണിക്കുക. നാളെ വൈകുന്നേരം അഞ്ച് മണി എംഎൽഎമാരെ അയോഗ്യരാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. സ്‌പീക്കറുടെ കത്തിന്റെ ഭരണഘടന സാധുത ഹരജിക്കാർ ചോദ്യം ചെയ്തു. സ്‌പീക്കർ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനു വഴങ്ങി പ്രവർത്തിക്കുന്ന ആളായതിനാൽ നീതി പ്രതീക്ഷിക്കുന്നില്ലെന്ന് ഹർജിക്കാർ വാദിച്ചു. സച്ചിൻ പൈലറ്റ് അടക്കം 19 എംഎൽഎമാരെ അയോഗ്യരാക്കിയാൽ നിയമസഭയിലെ അംഗസംഖ്യ കുറയുകയും വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുകയും ചെയ്യമെന്നാണ് അശോക് ഗെഹ്ലോട്ടിൻറെ കണക്ക് കൂട്ടൽ. ഇതിനായാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

സച്ചിൻ പൈലറ്റ് ഇത് വരെ ഹരിയാനയിലെ ഹോട്ടലിൽ എംഎൽഎമാർക്കൊപ്പം കഴിയുന്നതും പുതിയ മുറികൾ ബുക്ക്‌ ചെയ്തതും കുതിര കച്ചവട സാധ്യതയാണെന്ന് കോൺഗ്രസ്‌ കണക്ക് കൂട്ടുന്നു. ബിജെപിക്കൊപ്പം പോകില്ലെന്ന് അദ്ദേഹം പറയുണ്ടെങ്കിലും ഇപ്പോഴത്തെ നീക്കത്തിൽ സഹായം ലഭിക്കുന്നത് ബിജെപിയിൽ നിന്നാണെന്നാണ് കോൺഗ്രസ്‌ ആരോപണം. സച്ചിന് വേണ്ടി ഇന്ന് ഹാജരായ മുകുൾ റോത്തഗി, ഹരീഷ് സാൽവെ എന്നിവർ കഴിഞ്ഞ ബിജെപി സർക്കാരിന് വേണ്ടി സുപ്രിം കോടതിയിൽ വാദിച്ചിരുന്നവരാണ്. എന്ത് തന്നെയായാലും കോടതി വിധി ഇരു വിഭാഗത്തിനും നിർണായകമാണ്.