LiveTV

Live

National

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ വെച്ച് സെക്യൂരിറ്റി പീഡിപ്പിച്ചു

ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ വാര്‍ഡിന്‍റെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ മഹേഷ് കുമാര്‍ ബാത്ത്റൂമില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ വെച്ച് സെക്യൂരിറ്റി  പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ വെച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു. പാട്നയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് സംഭവം നടന്നത്. ബിഹാറിലെ ബാര്‍ഹ് റെയില്‍വേ സ്റ്റേഷനില്‍ അഭയമില്ലാതെ ജീവിച്ചിരുന്ന 15 വയസുകാരിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി പാട്ന മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിനായി ഏല്‍പ്പിക്കുകയായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ വാര്‍ഡിന്‍റെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ മഹേഷ് കുമാര്‍ ബാത്ത്റൂമില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ച കാര്യം പേടികൊണ്ട് പെണ്‍കുട്ടി പുറത്തുപറഞ്ഞില്ലെന്നും ബുധനാഴ്ച്ച ചൈല്‍ഡ് വെല്‍ഫയര്‍ പ്രവര്‍ത്തകര്‍ വന്ന സന്ദര്‍ഭത്തില്‍ സംഭവം വിവരിക്കുകയുമായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

സംഭവത്തില്‍ പ്രതിയായ ദനപൂര്‍ സ്വദേശിയായ മഹേഷ് കുമാറിനെ ആശുപത്രിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാളത്തില്‍ നിന്നും വിരമിച്ചതിന് ശേഷം സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിക്ക് കീഴില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.