LiveTV

Live

National

തെലങ്കാന സ്വദേശിയുടെ ഒന്നരക്കോടിയുടെ ബില്‍ വേണ്ടെന്ന് വച്ച് ദുബൈ ആശുപത്രി; കോവിഡ് മുക്തനായി, നിറമനസോടെ രാജേഷ്

തെലങ്കാനയില്‍ നിന്നുള്ള കോവിഡ് രോഗിയുടെ ഒരു കോടി 52 ലക്ഷം രൂപയുടെ ബില്‍ വേണ്ടെന്ന് വച്ചാണ് ആശുപത്രി മാതൃകയായിരിക്കുന്നത്

തെലങ്കാന സ്വദേശിയുടെ ഒന്നരക്കോടിയുടെ ബില്‍ വേണ്ടെന്ന് വച്ച് ദുബൈ ആശുപത്രി; കോവിഡ് മുക്തനായി, നിറമനസോടെ രാജേഷ്

ഈ കോവിഡ് കാലത്ത് സമൂഹത്തിന് നന്‍മയുടെ വലിയൊരു മാതൃക കാട്ടിയിരിക്കുകയാണ് യു.എ.ഇയിലുള്ള ദുബൈ ആശുപത്രി. തെലങ്കാനയില്‍ നിന്നുള്ള കോവിഡ് രോഗിയുടെ ഒരു കോടി 52 ലക്ഷം രൂപയുടെ ബില്‍ വേണ്ടെന്ന് വച്ചാണ് ആശുപത്രി മാതൃകയായിരിക്കുന്നത്.

തെലങ്കാന,ജഗ്തിയൽ ജില്ലയിലെ ഗൊല്ലപ്പള്ളി മണ്ഡലത്തിലെ വേണുഗുമത്ല ഗ്രാമത്തില്‍ നിന്നുള്ള ഒഡ്നാല രാജേഷിനെ(42) ഏപ്രില്‍ 23നാണ് ദുബൈ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അപ്പോള്‍ നടത്തിയ പരിശോധനയിലാണ് രാജേഷിന് കോവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്. നീണ്ട 80 ദിവസത്തെ ചികിത്സക്ക് ശേഷം രാജേഷിന് രോഗം ഭേദമാവുകയും ചെയ്തു. എന്നാല്‍ ആശുപത്രി വിട്ടപ്പോള്‍ ഭീമമായ ബില്ലാണ് ഇദ്ദേഹത്തിന് ലഭിച്ചത്. 7,62,555 ദിര്‍ഹം(1 കോടി 52 ലക്ഷം രൂപ)മായിരുന്നു ബില്‍ തുക. എന്നാല്‍ തുക അടയ്ക്കാനുള്ള പണം രാജേഷിന്‍റെ കയ്യിലുണ്ടായിരുന്നില്ല.

തെലങ്കാന സ്വദേശിയുടെ ഒന്നരക്കോടിയുടെ ബില്‍ വേണ്ടെന്ന് വച്ച് ദുബൈ ആശുപത്രി; കോവിഡ് മുക്തനായി, നിറമനസോടെ രാജേഷ്

രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്ഥിരമായി സന്ദർശിക്കാറുമുണ്ടായിരുന്ന ദുബെയിലെ ഗൾഫ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രസിഡന്‍റ് ഗുണ്ടെല്ലി നരസിംഹ ഇക്കാര്യം ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് വോളണ്ടിയർ സുമന്ത് റെഡ്ഡിയുടെ ശ്രദ്ധയിൽപ്പെടുത്തി. സുമന്ത് റെഡ്ഡിയും ബി.എ.പി.എസ് സ്വാമിനാരായണന്‍ ട്രസ്റ്റിലെ അശോക് കോട്ടെച്ചയും ചേര്‍ന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹര്‍ജിത് സിംഗിനോടും സഹായം അഭ്യര്‍ത്ഥിച്ചു. മാനുഷിക പരിഗണന വച്ച് രാജേഷിന്‍റെ ആശുപത്രി ബില്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ദുബൈ ആശുപത്രി മാനേജ്മെന്‍റിന് കത്തയയക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ബില്‍ വേണ്ടെന്ന് വച്ച അധികൃതര്‍ രാജേഷിനെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

അശോക് കോട്ടെച്ചയാണ് രാജേഷിനും കൂടെയുണ്ടായിരുന്ന ദയാവര കങ്കയ്യയ്ക്കും സൌജന്യ ടിക്കറ്റും പോക്കറ്റ് മണിയായി പതിനായിരം രൂപയും നല്‍കിയത്. ജൂലൈ 14നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇരുവരും ഹൈദരാബാദിലെത്തിയത്. നാട്ടിലെത്തിയ ഇവരോട് 14 ദിവസത്തെ ഹോം ക്വാറന്‍റൈന്‍ പാലിക്കണമെന്ന് തെലങ്കാന എന്‍.ആര്‍.ഐ ഓഫീസര്‍ ഇ. ചിട്ടി ബാബു നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ഗ്രാമത്തിലേക്ക് വിട്ടയക്കുകയും ചെയ്തു.