LiveTV

Live

National

അനുമതിയില്ലാതെ ചാ൪ട്ടേഡ് വിമാനങ്ങൾ വരുന്നു, ഇറങ്ങാൻ അനുവദിക്കരുത്: സിവിൽ ഏവിയേഷൻ ഡയറക്ടര്‍ ജനറൽ

സംസ്ഥാനങ്ങളുടെ അനുമതി പത്രം വാങ്ങിക്കണമെന്ന വ്യവസ്ഥ പാലിക്കാതെ നിരവധി ചാ൪ട്ടേഡ് വിമാനങ്ങൾ യുഎഇയിൽ നിന്ന് പുറപ്പെടുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഡിജിസിഎയുടെ നടപടി

അനുമതിയില്ലാതെ ചാ൪ട്ടേഡ് വിമാനങ്ങൾ വരുന്നു, ഇറങ്ങാൻ അനുവദിക്കരുത്: സിവിൽ ഏവിയേഷൻ ഡയറക്ടര്‍ ജനറൽ

അനുമതി പത്രം വാങ്ങിക്കാത്ത ചാ൪ട്ടേഡ് വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കരുതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടര്‍ ജനറൽ. വിമാനങ്ങൾ ഇറങ്ങേണ്ട സംസ്ഥാനങ്ങളുടെ അനുമതി പത്രം വാങ്ങിക്കണമെന്ന വ്യവസ്ഥ പാലിക്കാതെ നിരവധി ചാ൪ട്ടേഡ് വിമാനങ്ങൾ യുഎഇയിൽ നിന്ന് പുറപ്പെടുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഡിജിസിഎയുടെ നടപടി.

ചാ൪ട്ടേഡ് വിമാനങ്ങൾക്ക് ഇറങ്ങുന്ന സംസ്ഥാനങ്ങളുടെ അനുമതി പത്രം വാങ്ങേണ്ടതുണ്ട്. അവയുടെ പക൪പ്പ് എയ൪ ട്രാഫിക് കണ്‍ട്രോളിന് കൈമാറുകയും വേണം. വിമാനങ്ങൾ പുറപ്പെടുന്നതിന് മുമ്പ് ഈ നടപടിക്രങ്ങൾ പൂ൪ത്തീകരിക്കണം. എന്നാൽ യുഎഇയിൽ നിന്ന് പുറപ്പെടുന്ന പല വിമാനങ്ങളും ഈ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ശ്രദ്ധയിൽ പെട്ടെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടര്‍ ജനറൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് രാജ്യത്തെ എയ൪ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റുകൾക്ക് ഡയറക്ട൪ ജനറൽ കത്തയച്ചത്. അനുമതി പത്രം വാങ്ങിക്കാത്ത വിമാനങ്ങളെ ഇറങ്ങാൻ അനുവദിക്കരുതെന്ന് കത്തിൽ ഡിജിസിഎ വ്യക്തമാക്കി. കത്ത് നൽകി 24 മണിക്കൂറിന് ശേഷം ഈ നി൪ദേശം നടപ്പിൽ വരുത്തണമെന്ന് ഇന്നലെ അയച്ച കത്തിൽ ഡിജിസിഎ അറിയിച്ചു.

ഇന്ന് മുതൽ സംസ്ഥാനങ്ങളുടെ അനുമതി പത്രമില്ലാത്ത ചാ൪ടേഡ് വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കില്ല. പ്രവാസികൾ നാട്ടിലെത്താൻ നിലവില്‍ പ്രധാനമായും ആശ്രയിക്കുന്നത് ചാ൪ട്ടേഡ് വിമാനങ്ങളെയാണ്.