LiveTV

Live

National

'ബി.ജെ.പിയിലേക്കില്ല, കോണ്‍ഗ്രസിനായി കഠിനാദ്ധ്വാനം ചെയ്തിരുന്നു' - സച്ചിന്‍ പൈലറ്റ്

'ഇതുവരെ ഒരു ബി.ജെ.പി നേതാവുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ല'

'ബി.ജെ.പിയിലേക്കില്ല, കോണ്‍ഗ്രസിനായി കഠിനാദ്ധ്വാനം ചെയ്തിരുന്നു' - സച്ചിന്‍ പൈലറ്റ്

കോണ്‍ഗ്രസ് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയ യുവനേതാവ് സച്ചിന്‍ പൈലറ്റ് താന്‍ ബി.ജെ.പിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി. ചിലര്‍ താന്‍ ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നുവെന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഭരണത്തിലെത്തിക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത ആളാണെന്നും കൂട്ടിചേര്‍ത്തു.

ഇതുവരെ ഒരു ബി.ജെ.പി നേതാവുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. പക്ഷെ, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും. കോണ്‍ഗ്രസിനെതിരെ ബി.ജെ.പിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ വ്യക്തമാക്കി.

സച്ചിന് പിന്നാലെ ‌വിശ്വസ്തരായ രണ്ട് മന്ത്രിമാരേയും പാര്‍ട്ടി നീക്കിയിരുന്നു. ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചിരുന്നു.