LiveTV

Live

National

'അത് എന്റെ നാക്കുപിഴ; സച്ചിന്‍ പൈലറ്റ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ്

സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ ബി.ജെ.പിയിലാണല്ലോ എന്നാണ് പുനിയ പറഞ്ഞത്. എന്നാല്‍ സിന്ധ്യയെ ആണ് താന്‍ ഉദ്ദേശിച്ചതെന്നും സംസാരിക്കവെ പേരുമാറിപ്പോയതാണെന്നും വിശദീകരിച്ച് അദ്ദേഹം തന്നെ രംഗത്തെത്തുകയായിരുന്നു.

'അത് എന്റെ നാക്കുപിഴ;  സച്ചിന്‍ പൈലറ്റ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ്

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ വാക്കുമാറ്റി. നാക്കുപിഴച്ചതാണെന്നും ജ്യോതിരാദിത്യ സിന്ധ്യയെയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിത്വത്വം തുടരുന്നതിനിടെയായിരുന്നു പൂനിയയുടെ വാക്കുകള്‍. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി അകന്നുകഴിയുന്ന സച്ചിന്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഇതിനെല്ലാം ഇടയിലായിരുന്നു കോണ്‍ഗ്രസ് നോതവിന്റെ കമന്റ്.

പൂനിയയുടെ വാക്കുകള്‍ പല മാധ്യമങ്ങളും ഉദ്ധരിച്ച് സച്ചിന്‍ പൈലറ്റ് ബി.ജെ.പിയില്‍ ചേര്‍ന്നെന്ന തരത്തില്‍ വാര്‍ത്തകളും നല്‍കിയിരുന്നു. സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ ബി.ജെ.പിയിലാണല്ലോ എന്നാണ് പുനിയ പറഞ്ഞത്. എന്നാല്‍ സിന്ധ്യയെ ആണ് താന്‍ ഉദ്ദേശിച്ചതെന്നും സംസാരിക്കവെ പേരുമാറിപ്പോയതാണെന്നും വിശദീകരിച്ച് അദ്ദേഹം തന്നെ രംഗത്തെത്തുകയായിരുന്നു. അതേസമയം തന്നെ താന്‍ ബി.ജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ തന്നെ പറയുന്നത്.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. തനിക്കൊപ്പം 30 കോൺഗ്രസ്‌ എംഎൽഎമാരും ഏതാനും സ്വതന്ത്ര എംഎൽഎമാരും ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വിളിച്ചു ചേർത്ത പാർലമെന്‍ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന എംഎൽഎമാരുടെ യോഗത്തിലും താനും ഒപ്പമുള്ള എംഎൽഎമാരും പങ്കെടുക്കില്ലെന്നാണ് നിലപാട്.

ബി.ജെ.പിയിലേക്ക്  ഇല്ലെന്ന് സച്ചിന്‍ പൈലറ്റ്
Also Read

ബി.ജെ.പിയിലേക്ക് ഇല്ലെന്ന് സച്ചിന്‍ പൈലറ്റ്