LiveTV

Live

National

രാജസ്ഥാനില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റിനൊപ്പമുള്ള 30 എംഎൽഎമാർ

സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ കോൺഗ്രസും സർക്കാരിനെ താഴെ ഇറക്കാൻ ബിജെപിയും തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റിനൊപ്പമുള്ള 30 എംഎൽഎമാർ

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റിനെ പിന്തുണക്കുന്ന 30 എംഎൽഎമാർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ്‌ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ കോൺഗ്രസും സർക്കാരിനെ താഴെ ഇറക്കാൻ ബിജെപിയും തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ്.

സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലേക്കോ?
Also Read

സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലേക്കോ?

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. തനിക്കൊപ്പം 30 കോൺഗ്രസ്‌ എംഎൽഎമാരും ഏതാനും സ്വതന്ത്ര എംഎൽഎമാരും ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വിളിച്ചു ചേർത്ത പാർലമെന്‍ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന എംഎൽഎമാരുടെ യോഗത്തിലും താനും ഒപ്പമുള്ള എംഎൽഎമാരും പങ്കെടുക്കില്ലെന്നാണ് നിലപാട്. ഇതോടെ സച്ചിൻ പൈലറ്റ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയോ പുതിയ പാർട്ടി രൂപീകരിക്കുകയോ ചെയ്യുമെന്ന അഭ്യൂഹം ശക്തമായി.

'പാര്‍ട്ടിയെ ഓര്‍ത്ത് ആശങ്ക;  രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കപില്‍ സിബല്‍
Also Read

'പാര്‍ട്ടിയെ ഓര്‍ത്ത് ആശങ്ക; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കപില്‍ സിബല്‍

കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിന് തൊട്ട് മുൻപ് എംഎൽഎമാരുടെ കൂറ് മാറ്റ ഭീഷണിക്ക് ചുക്കാൻ പിടിച്ചത് പൈലറ്റ് ആണെന്നാണ് ഗെഹ്‌ലോട് പക്ഷം ആരോപിക്കുന്നത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് മഹേഷ്‌ ജോഷി നൽകിയ പരാതിയിൽ അന്വേഷണ സംഘം പൈലറ്റിനെ ചോദ്യം ചെയ്തു. ഇപ്പോഴത്തെ പ്രശ്ങ്ങൾക്ക് കാരണമിതാണ്. മധ്യപ്രദേശിൽ സംഭവിച്ചത് പോലെ സർക്കാർ നിലം പതിക്കാൻ ഇടവരില്ലെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ സാഹചര്യം മുതലെടുക്കാൻ ബിജെപി രംഗത്തുണ്ട്.