LiveTV

Live

National

രാഷ്ട്രീയ ചര്‍ച്ചകള്‍ ഒരുവഴിക്ക്; രാജസ്ഥാനില്‍ ഗെഹ്‌ലോട്ടിന്റെ അടുപ്പക്കാരുടെ വസതിയില്‍ ആദായനികുതി റെയ്ഡ്‌

രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം കത്തിനില്‍ക്കെ ആദായനികുതി വകുപ്പിന്റെ 'ഇടപെടല്‍'. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി അടുപ്പമുള്ളവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് ആദായവകുപ്പിന്റെ ഇടപെടല്‍.

രാഷ്ട്രീയ ചര്‍ച്ചകള്‍ ഒരുവഴിക്ക്;  രാജസ്ഥാനില്‍ ഗെഹ്‌ലോട്ടിന്റെ അടുപ്പക്കാരുടെ വസതിയില്‍ ആദായനികുതി റെയ്ഡ്‌

രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം കത്തിനില്‍ക്കെ ആദായനികുതി വകുപ്പിന്റെ 'ഇടപെടല്‍'. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി അടുപ്പമുള്ളവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് ആദായവകുപ്പിന്റെ 'ഇടപെടല്‍'. ഗെഹ്​ലോട്ടിന്റെ അനുയായിയും കോണ്‍ഗ്രസ് നേതാവുമായ ദ​ർമേന്ദ്രർ റാത്തോറി​ന്റെ വസതിയിലാണ്​ പരിശോധന. ജ്വല്ലറി ഉടമയായ രാജീവ്​ ​അറോറയുടെ വീട്ടിലും റെയ്​ഡ്​ നടന്നു. രാജസ്ഥാനി​ലേയും ഡൽഹിയിലേയും 12ഓളം സ്ഥലങ്ങളില്‍​ ഒരേസമയം പരിശോധന നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 200ഓളം ഉദ്യോഗസ്ഥരാണ്​ റെയ്​ഡിൽ പ​ങ്കെടുക്കുന്നത്.

അതേസമയം നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സി‌എൽ‌പി) യോഗത്തിന് ശേഷം എം‌എൽ‌എമാർ സമ്മേളിക്കുന്ന ഹോട്ടൽ ഫെയർ‌മോണ്ടിലും പരിശോധന നടന്നു എന്നത് ശ്രദ്ധേയമാണ്. അതേസമയം റെയ്ഡ് ബി.ജെ.പി സ്പോണ്‍സേര്‍ഡാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരമാണ് റെയ്ഡ് ബി.ജെ.പിയുടെ കളിയാണെന്ന് ആരോപിക്കുന്നത്.

അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎൽഎമാരും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ്‌ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ കോൺഗ്രസും സർക്കാരിനെ താഴെ ഇറക്കാൻ ബിജെപിയും തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണെന്നാണ് വിവരം.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. തനിക്കൊപ്പം 30 കോൺഗ്രസ്‌ എംഎൽഎമാരും ഏതാനും സ്വതന്ത്ര എംഎൽഎമാരും ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്.

ബി.ജെ.പിയിലേക്ക്  ഇല്ലെന്ന് സച്ചിന്‍ പൈലറ്റ്
Also Read

ബി.ജെ.പിയിലേക്ക് ഇല്ലെന്ന് സച്ചിന്‍ പൈലറ്റ്