LiveTV

Live

National

'പാര്‍ട്ടിയെ ഓര്‍ത്ത് ആശങ്ക; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കപില്‍ സിബല്‍

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

'പാര്‍ട്ടിയെ ഓര്‍ത്ത് ആശങ്ക;  രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കപില്‍ സിബല്‍

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. സംസ്​ഥാന രാഷ്​ട്രീയത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 12 എം.എൽ.എമാരുമായി കോൺഗ്രസ്​ നേതാവും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തിയിരുന്നു. മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ അട്ടിമറി ആരോപണവുമായി രംഗത്തെത്തിയതിന്​ പിന്നാലെയായിരുന്നു ഇത്​.

“ഞങ്ങളുടെ പാർട്ടിയുടെ കാര്യത്തിൽ വിഷമമുണ്ട്​. നമ്മുടെ കുതിരപ്പന്തിയിൽ നിന്നും കുതിരകൾ ഒളിച്ചോടിയ ശേഷം മാത്രമേ നാം ഉണരുകയുള്ളൂ?’’ എന്നായിരുന്നു കപിലിന്റെ ട്വീറ്റ്. രാജസ്ഥാനിലെ ഗെഹ്ലോട്ട്​ -പൈലറ്റ്​ കലഹത്തിൽ പാർട്ടി ഹൈക്കമാൻഡി​ന്റെ മൗനം സംബന്ധിച്ചാണ്​ ഈ പരാമർശം.

സംസ്ഥാനത്ത് സർക്കാർ രൂപവത്​കരണം മുതൽ ഇരുവിഭാഗവും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്​ രൂക്ഷമായി. ഏറ്റവുമൊടുവിൽ, എം.എൽ.എമാർക്ക്​ 15 കോടി നൽകി സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന്​ അശോക്​ ഗെഹ്​ലോട്ട് ആരോപിച്ചിരുന്നു. ഇതിനിടെയാണ്​ 12 എം.എൽ.എമാരുമായി സചിൻ പൈലറ്റ്​ ​ഡൽഹിയിലെത്തിയത്​. കോൺഗ്രസ്​ ഹൈക്കമാൻഡുമായി സചിൻ ​പൈലറ്റ് ചർച്ച നടത്തുമെന്നും ​റിപ്പോർട്ടുണ്ട്​. എന്നാൽ, ബി.ജെ.പി ക്യാമ്പിലേക്ക്​ പോകാനുള്ള മുന്നൊരുക്കമാണ്​ സചി​ൻ വിഭാഗം നടത്തുന്നതെന്ന അഭ്യൂഹവും ഉയരുന്നുണ്ട്​.

സമാനരീതിയിൽ മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ഏറ്റുമുട്ടൽ കോൺഗ്രസിന്​ ഭരണം നഷ്​ടമാവുന്നതിലാണ്​ കലാശിച്ചത്​. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് കബില്‍ സിബലിന്റെ ട്വീറ്റ്.