LiveTV

Live

National

ജയിലില്‍ കഴിയുന്ന വരവര റാവുവിന്‍റെ ആരോഗ്യനില അതീവ ഗുരുതരം: ജയിലധികൃതരുടെ ഭാഗത്തുനിന്ന് അലംഭാവമെന്ന് കുടുംബം

കഴിഞ്ഞ മെയില്‍ ആരോഗ്യ അവസ്ഥ മോശമായപ്പോള്‍ തന്നെ കുടുംബം വരവരറാവുവിന്‍റെ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇടക്കാല ജാമ്യത്തിനുള്ള റാവുവിന്‍റെ പ്രത്യേക കോടതി നിരസിച്ചു.

ജയിലില്‍ കഴിയുന്ന വരവര റാവുവിന്‍റെ  ആരോഗ്യനില അതീവ ഗുരുതരം: ജയിലധികൃതരുടെ ഭാഗത്തുനിന്ന് അലംഭാവമെന്ന് കുടുംബം

കഴിഞ്ഞ രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റും കവിയും എഴുത്തുകാരനുമായ വരവരറാവുവിന്‍റെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥ അറിയുന്നതില്‍ നിന്ന് ജയില്‍ അധികൃതര്‍ തങ്ങളെ വിലക്കുന്നതായി കുടുംബം ആരോപിക്കുന്നു.

78 കാരനായ വരവര റാവുവിനെ മെയ് 28 ന് ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അതിന് ശേഷമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായത് എന്നാണ് അറിവ്.

ജയിലില്‍ കഴിയുന്ന വരവര റാവുവിന്‍റെ  ആരോഗ്യനില അതീവ ഗുരുതരം: ജയിലധികൃതരുടെ ഭാഗത്തുനിന്ന് അലംഭാവമെന്ന് കുടുംബം

വരവര റാവുവിന്‍റെ ആരോഗ്യനില സംബന്ധിച്ച് ജയില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന് മകള്‍ പാവന ആരോപിക്കുന്നു. വരവരറാവുവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒരു മിനിറ്റ് പോലും സംസാരിക്കാന്‍ തങ്ങള്‍ക്കായില്ലെന്നും, സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും മകള്‍ പറയുന്നു. കൂടെ അറസ്റ്റിലായ മറ്റൊരു വ്യക്തിയെയാണ് വരവരറാവുവിന്‍റെ കാര്യങ്ങള്‍ നോക്കാന്‍ ജയില്‍ അധികൃതര്‍ നിയോഗിച്ചിട്ടുള്ളത്. ആ വ്യക്തി പറയുന്നത് അച്ഛന്‍റെ ആരോഗ്യം തിരിച്ചുപിടിക്കണമെങ്കില്‍ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണമെന്നാണെന്നും പാവന പറഞ്ഞു.

കഴിഞ്ഞ മെയില്‍ ആരോഗ്യ അവസ്ഥ മോശമായപ്പോള്‍ തന്നെ കുടുംബം വരവരറാവുവിന്‍റെ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇടക്കാല ജാമ്യത്തിനുള്ള റാവുവിന്‍റെ അപേക്ഷ കഴിഞ്ഞ മാസം പ്രത്യേക കോടതി നിരസിച്ചു. അദ്ദേഹത്തിന്‍റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തലോജ സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

വരവര റാവു പൊലീസ് കസ്റ്റഡിയില്‍
Also Read

വരവര റാവു പൊലീസ് കസ്റ്റഡിയില്‍

മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപണം; കവി വരവര റാവു അറസ്റ്റില്‍, നാടൊട്ടുക്ക് റെയ്ഡ്
Also Read

മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപണം; കവി വരവര റാവു അറസ്റ്റില്‍, നാടൊട്ടുക്ക് റെയ്ഡ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും തെലുങ്കു കവിയുമായ വരവര റാവു അറസ്റ്റ് ചെയ്തത്‍. ഹൈദരാബാദില്‍ ചിക്കാഡ്പളളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വന്തം വസതിയില്‍ നിന്നുമാണ് വരവര റാവുവിനെ പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂണൈയിലെ ഭീമ- കൊറഗാവ് ദളിത്- സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യവ്യാപകമായി റെയ്ഡ് നടത്തി വന്നതിന്‍റെ തുടര്‍ച്ചയായാണ് വരവര റാവുവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

2018 ജൂണിലാണ് തീവ്ര ഇടതുപക്ഷക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിടുന്നതായുളള വിവരം മഹാരാഷ്ട്ര പൊലീസിന് ലഭിച്ചത്. ഭീമ-കൊറഗാവ് സംഘര്‍ഷ കേസില്‍ മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉള്‍പടെ അഞ്ച് പേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നക്‌സലുകളാണെന്നും ഇവരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നും മഹാരാഷ്ട്ര പൊലീസ് അവകാശപ്പെട്ടിരുന്നു. റോഡ്‌ഷോ വേളയില്‍ മോദിയെ വധിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു. മാവോയിസ്റ്റ് എന്ന് സംശയിക്കുന്നയാളില്‍ നിന്ന് പിടിച്ചെടുത്ത കത്തില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചത്. ഇത്തരത്തില്‍ പിടിച്ചെടുത്ത മൂന്ന് കത്തുകളില്‍ നിന്നുമാണ് വരവര റാവുവിന്‍റെ പേര് ഉയര്‍ന്നുവന്നത്.