LiveTV

Live

National

മാസ്‍ക് ധരിക്കാത്തവര്‍ക്ക് അല്ല, മാര്‍ക്സിനെ വായിക്കാത്തവര്‍ക്ക് പ്രവേശനമില്ലെന്ന് ബാങ്ക്

കൊറോണ വൈറസ് വ്യാപനം തടയാന്‍ മാസ്ക് ധരിക്കുന്നതും കാറല്‍ മാര്‍ക്സിനെ വായിക്കുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ...

മാസ്‍ക് ധരിക്കാത്തവര്‍ക്ക് അല്ല, മാര്‍ക്സിനെ വായിക്കാത്തവര്‍ക്ക് പ്രവേശനമില്ലെന്ന് ബാങ്ക്

കൊറോണ വൈറസ് വ്യാപനം തടയാന്‍ മാസ്ക് ധരിക്കുന്നതും കാറല്‍ മാര്‍ക്സിനെ വായിക്കുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ... ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്‍ക്കത്തയിലെ ഒരു ബാങ്ക്. കൊല്‍ക്കത്തയിലെ മാധ്യംഗ്രാം ഏരിയയിലെ മിച്ചേല്‍ നഗറിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ നോട്ടീസ് ബോര്‍ഡിലെ വാക്കുകളാണ് മാര്‍ക്സും മാസ്കും തമ്മില്‍ അത്രയേറെ ബന്ധമുണ്ടല്ലോ എന്ന് ജനങ്ങളെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്.

മാസ്‌ക് ധരിക്കാതെ ബാങ്കിലേക്ക് വരരുത് എന്നായിരുന്നു ബാങ്കിലെ നോട്ടീസ് ബോര്‍ഡിലൂണ്ടായിരുന്ന നിര്‍ദേശം. പക്ഷേ, ഒരക്ഷരം മാറിയതോടെ അത് മാര്‍ക്സിനെ വായിക്കാതെ ബാങ്കിലേക്ക് വരേണ്ട എന്നായി മാറുകയായിരുന്നു.

"മാർക്സ് നാ പോരെ ബാങ്ക് കെ പ്രൊബേഷ് കൊർബേൻ നാ" - എന്നായിരുന്നു ബാങ്കിലെ നോട്ടീസ് ബോർഡിലെ വാചകം. മാസ്ക്, എന്നെഴുതാന്‍ ഉദ്ദേശിച്ചിടത്ത് മാര്‍ക്സ് ആയതോടെ ആ വാക്കുകളുടെ മൊത്തം അര്‍ത്ഥവും മാറി. "മാർക്സിനെ വായിച്ചില്ലെങ്കിൽ ബാങ്കിലേക്ക് പ്രവേശിക്കരുത്" എന്നായി, ബാങ്കിലെ നോട്ടീസ് ബോര്‍ഡിലെ അറിയിപ്പ്. ബാങ്ക് അധികൃതർ ഉദ്ദേശിച്ചതാകട്ടെ, മാസ്ക് ധരിക്കാത്തവർ ബാങ്കിലേക്ക് പ്രവേശിക്കരുതെന്നും.

നോട്ടീസില്‍ ഉപയോഗിച്ചിട്ടുള്ള വാചകത്തിലെ പോറെയ് എന്ന വാക്കിന് ബംഗാളിയില്‍ വായിക്കുക, എന്നും ധരിക്കുക എന്നും അര്‍ത്ഥമുണ്ട്. ഇതാണ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയത്.

ബാങ്കിന്‍റെ ഈ നിര്‍ദേശം ട്വിറ്റര്‍ അടക്കം നവമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ്.