LiveTV

Live

National

സച്ചിന്‍ പൈലറ്റിനെ ഉന്നമിട്ട് ബി.ജെ.പി പാളയത്തിലെത്തിയ ജ്യോതിരാദിത്യയുടെ ട്വീറ്റ്

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കിടെ സച്ചിന്‍ പൈലറ്റിനെ ഉന്നമിട്ട് ബി.ജെ.പി പാളയത്തിലെത്തിയ ജ്യോതിരാദിത്യയുടെ ട്വീറ്റ്.

സച്ചിന്‍ പൈലറ്റിനെ ഉന്നമിട്ട് ബി.ജെ.പി പാളയത്തിലെത്തിയ ജ്യോതിരാദിത്യയുടെ ട്വീറ്റ്

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കിടെ സച്ചിന്‍ പൈലറ്റിനെ ഉന്നമിട്ട് ബി.ജെ.പി പാളയത്തിലെത്തിയ ജ്യോതിരാദിത്യയുടെ ട്വീറ്റ്. എന്റെ പഴയ സുഹൃത്തിന്റെ അവസ്ഥയിൽ സഹതാപം തോന്നുന്നു. രാജസ്ഥാൻ മുഖ്യമന്ത്രിക്ക്​ കീഴിൽ സച്ചിൻ പൈലറ്റിനെ ഒതുക്കിയിരിക്കുകയാണ്​​​. കോൺഗ്രസിൽ പ്രതിഭക്കും യോഗ്യതക്കും വിലയില്ലെന്ന്​ ബോധ്യപ്പെട്ടിരിക്കുന്നുവെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലെ പിണക്കം രൂക്ഷമായതോടെയാണ് രാജസ്ഥാനില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്. സംസ്ഥാനത്ത് സർക്കാർ രൂപവത്​കരണം മുതൽ ഇരുവിഭാഗവും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്​ രൂക്ഷമാകുകയായിരുന്നു. പ്രതിസന്ധി നേതൃത്വത്തെ ധരിപ്പിക്കാനായി സച്ചിന്‍ ഡല്‍ഹിയിലെത്തുകയും ചെയ്തിരുന്നു പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്.

മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്​ ജ്യോതിരാദിത്യ സിന്ധ്യ നേരത്തേ 22 എം.എൽ.എമാരുമായി കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിന്​ പിന്നാലെ സംസ്ഥാനത്ത്​ ബി.​ജെ.പി അധികാരത്തിലെത്തിയിരുന്നു. അതേസമയം ബി.ജെ.പി ക്യാമ്പിലേക്ക്​ പോകാനുള്ള മുന്നൊരുക്കമാണ്​ സചി​ൻ വിഭാഗം നടത്തുന്നതെന്ന അഭ്യൂഹവും ഉയരുന്നുണ്ട്​.

'പാര്‍ട്ടിയെ ഓര്‍ത്ത് ആശങ്ക;  രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കപില്‍ സിബല്‍
Also Read

'പാര്‍ട്ടിയെ ഓര്‍ത്ത് ആശങ്ക; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കപില്‍ സിബല്‍