LiveTV

Live

National

കാണ്‍പൂര്‍ കൂട്ടക്കൊല; ഗുണ്ടാത്തലവന്‍ വികാസ് ദുബെ അറസ്റ്റില്‍

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്

കാണ്‍പൂര്‍ കൂട്ടക്കൊല;
ഗുണ്ടാത്തലവന്‍ വികാസ് ദുബെ
അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊന്ന കേസിലെ മുഖ്യസൂത്രധാരന്‍ വികാസ് ദുബെ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉജ്ജയിനിയിലെ മഹാകല്‍ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വികാസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. താന്‍ വികാസാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.

പൊലീസുകാരെ വെടിവെച്ചു കൊന്ന വികാസ് ദുബെയുടെ ബിജെപി ബന്ധം തെളിയിക്കുന്ന വീഡിയോ പുറത്ത്
Also Read

പൊലീസുകാരെ വെടിവെച്ചു കൊന്ന വികാസ് ദുബെയുടെ ബിജെപി ബന്ധം തെളിയിക്കുന്ന വീഡിയോ പുറത്ത്

അതേസമയം ദുബെയുടെ അനുയായികള്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു. ബവുവ ദുബെയും പ്രഭാത് മിശ്രയുമാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രഭാത് മിശ്രയെ പൊലീസ് വെടിവച്ചതെന്ന് യുപി എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. പശ്ചിമ യുപിയിലെ ഇഠാവയിൽ വെച്ച് നടന്ന് ഏറ്റുമുട്ടലിലാണ് ബവുവ ദുബെ കൊല്ലപ്പെട്ടത്.

കാൺപൂരിൽ ഒരു റെയ്ഡിനിടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയാണ് വികാസ് ദുബെ. ഒരു ഡി‌എസ്‌പി ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്. വെടിവെയ്പ്പിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാൻ ബിക്രു ഗ്രാമത്തിൽ പ്രവേശിച്ച പൊലീസ് സംഘത്തിനുനേരെയാണ് മേൽക്കൂരയിൽ നിന്ന് ആക്രമണമുണ്ടായത്. സംഭവത്തിനുശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു, മരിച്ചവരിൽ നിന്നും പരിക്കേറ്റ പൊലീസുകാരിൽ നിന്നും അക്രമികൾ ആയുധങ്ങളും തട്ടിയെടുത്തിരുന്നു.കൊലപാതകം, വധശ്രമം ഉൾപ്പെടെ അറുപതോളം കേസുകൾ ദുബെയുടെ പേരിലുണ്ട്. ഒളിവില്‍ കഴിയുകയായിരുന്ന ദുബെയെ കണ്ടെത്താനായി പൊലീസ് രണ്ടരലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.