LiveTV

Live

National

ജനാധിപത്യവും മതേതരത്വവും പൗരത്വവും പഠിക്കേണ്ട എന്ന തീരുമാനം അടുത്ത അധ്യയന വര്‍ഷത്തേക്ക് മാത്രം: വിശദീകരണവുമായി സിബിഎസ്ഇ

കോവിഡ് മൂലം ക്ലാസുകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാര്‍ഥികൾക്കുണ്ടാകുന്ന പരീക്ഷഭാരം കണക്കിലെടുത്താണ് തീരുമാനമെന്നും സിബിഎസ്ഇ

ജനാധിപത്യവും മതേതരത്വവും പൗരത്വവും പഠിക്കേണ്ട എന്ന തീരുമാനം അടുത്ത അധ്യയന വര്‍ഷത്തേക്ക് മാത്രം: വിശദീകരണവുമായി സിബിഎസ്ഇ

സിബിഎസ്ഇ സിലബസില്‍ നിന്ന് ജനാധിപത്യം, മതേതരത്വം, പൗരത്വം തുടങ്ങി സുപ്രധാന പാഠഭാഗങ്ങൾ വെട്ടിക്കുറച്ച നടപടിയിൽ വിശദീകരണവുമായി സിബിഎസ്ഇ. സിലബസ് 30 ശതമാനം വെട്ടിക്കുറച്ചത് വിദ്യാര്‍ഥികളുടെ പരീക്ഷാ ഭാരം കുറയ്ക്കാനാണെന്ന് സിബിഎസ്ഇ. എന്നാല്‍ ഈ ഭാഗങ്ങള്‍ പഠിപ്പിക്കാന്‍ എന്‍സിഇആര്‍ടി യുടെ സമാന്തര കരിക്കുലം പിന്തുടരാന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും സിബിഎസ്ഇ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ സിലബസ് വെട്ടിക്കുറക്കലിന്റെ ഭാഗമായി ഭരണഘടനയിലെ സുപ്രധാന പാഠഭാഗങ്ങൾ വെട്ടിക്കുറച്ച നടപടി വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി സിബിഎസ്ഇ രംഗത്തെത്തിയത്. നടപടി അടുത്ത അധ്യയന വര്‍ഷത്തേക്ക് മാത്രമാണ്. കോവിഡ് മൂലം ക്ലാസുകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാര്‍ഥികൾക്കുണ്ടാകുന്ന പരീക്ഷഭാരം കണക്കിലെടുത്താണ് തീരുമാനം. അതേസമയം ഈ പാഠ ഭാഗങ്ങൾ വിദ്യാര്‍ഥികളെ പഠിപ്പിക്കണം. ഇതിനായി എന്‍സിഇആര്‍ടിയുടെ സമാന്തര കരിക്കുലം പിന്തുടരാന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. പരീക്ഷയിൽ നിന്നും ആഭ്യന്തര മൂല്യ നിര്‍ണയത്തിൽ നിന്നും മാത്രമാണ് പാഠഭാഗങ്ങൾ ലഘൂകരിച്ച് നൽകിയതെന്നും സിബിഎസ്ഇ വിശദീകരിച്ചു.

ജനാധിപത്യം, മതേതരത്വം, പൗരത്വം  ഒഴിവാക്കി സി.ബി.എസ്.ഇ സിലബസ്; വെട്ടിനിരത്തല്‍ കോവിഡിന്‍റെ  മറവില്‍
Also Read

ജനാധിപത്യം, മതേതരത്വം, പൗരത്വം ഒഴിവാക്കി സി.ബി.എസ്.ഇ സിലബസ്; വെട്ടിനിരത്തല്‍ കോവിഡിന്‍റെ മറവില്‍

ജനാധിപത്യം, മതേതരത്വം, പൗരത്വം ഒഴിവാക്കി സി.ബി.എസ്.ഇ സിലബസ്; കേന്ദ്രനീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത
Also Read

ജനാധിപത്യം, മതേതരത്വം, പൗരത്വം ഒഴിവാക്കി സി.ബി.എസ്.ഇ സിലബസ്; കേന്ദ്രനീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത

ഒമ്പതാം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെയുള്ള സിലബസിന്റെ മുപ്പത് ശതമാനമാണ് സിബിഎസ്ഇ വെട്ടിക്കുറച്ചിരുന്നത്. ഇതിന്റെ ഭാഗമായി പത്ത്, പതിനൊന്ന് ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസിലെ ജനാധിപത്യം, ബഹുസ്വരത, ജനകീയ പ്രസ്ഥാനങ്ങൾ, പൗരത്വം, മതേതരത്വം, ഫെഡറിലസം, ദേശീയത തുടങ്ങിയ പാഠഭാഗങ്ങളാണ് സിബിഎസ്ഇ വെട്ടിച്ചുരുക്കിയിരുന്നത്.