LiveTV

Live

National

കേന്ദ്രത്തോട് 3 ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ.) അജിത് ഡോവലും ചൈനയുടെ വിദേശകാര്യമന്ത്രി വാങ്‍യിയും തമ്മില്‍ ഞായറാഴ്ച ടെലിഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു

കേന്ദ്രത്തോട് 3 ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ രാ​ജ്യ​താ​ല്‍പ​ര്യം സം​ര​ക്ഷി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​നെ​തി​രേ മൂ​ന്നു ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ത്യേ​ക പ്ര​തി​നി​ധി ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മു​ള്ള പ്ര​സ്താ​വ​ന​ക​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചാ​ണ് രാ​ഹു​ൽ ചോ​ദ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

'ദേശീയ താല്പര്യം സര്‍വശ്രേഷ്ഠമാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ജോലി അത് സംരക്ഷിക്കുക എന്നുള്ളതാണ്. എങ്കില്‍, മുമ്പ് നിലവിലുണ്ടായിരുന്ന അവസ്ഥ സ്ഥാപിക്കാന്‍ നിര്‍ബന്ധം പിടിക്കാത്തത് എന്തുകൊണ്ട്? നമ്മുടെ പ്രദേശത്തുവെച്ച് നിരായുധരായ 20 ജവാന്‍മാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ചൈനയെ അനുവദിക്കുന്നത് എന്തുകൊണ്ട്? ഗാല്‍വന്‍ താഴ്‌വരയുടെ ഭൂമിശാസ്ത്രപരമായ പരാമധികാരത്തെ കുറിച്ച് പരാമര്‍ശിക്കാത്തത് എന്തുകൊണ്ട്?' ട്വീറ്റില്‍ രാഹുല്‍ ചോദിക്കുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ.) അജിത് ഡോവലും ചൈനയുടെ വിദേശകാര്യമന്ത്രി വാങ്‍യിയും തമ്മില്‍ ഞായറാഴ്ച ടെലിഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അതിര്‍ത്തിയില്‍നിന്ന് ഘട്ടം ഘട്ടമായുള്ള പിന്മാറ്റത്തിന് ഇരുവിഭാഗവും തീരുമാനിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താന്‍ സേനാവിന്യാസം കുറയ്ക്കണമെന്ന് സമ്മതിച്ചു. എല്‍.എ.സി. പാലിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന നിലപാട് ഇരുപക്ഷവും ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ സമാധാനത്തിനും സ്വസ്ഥതയ്ക്കും തടസ്സമുണ്ടാക്കുന്ന മട്ടില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കും.