LiveTV

Live

National

സൗരാഷ്ട്ര വെള്ളത്തിനടിയിൽ; കാലികളെ തുടച്ചു നീക്കി പ്രളയം- വീഡിയോ

സൗരാഷ്ട്രയിലെ രാജ്കോട്ട് ജില്ലയിൽ നിന്നുള്ള 15 സെക്കന്റ് ദെെർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

സൗരാഷ്ട്ര വെള്ളത്തിനടിയിൽ; കാലികളെ തുടച്ചു നീക്കി പ്രളയം- വീഡിയോ

ശക്തമായ മഴക്കെടുതിയിൽ ​ഗുജറാത്ത്. ​ഗുജറാത്ത് സൗരാഷ്ട്ര മേഖലയിൽ പ്രളയത്തിൽ പെട്ട കന്നുകാലികൾ ഒഴുക്കിൽ പെട്ട വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രദേശത്തെ വിവിധ ​ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.

കന്നുകാലികൾ ഉൾപ്പടെ ഒഴുക്കിൽ പെട്ട വീഡിയോ ആണ് എ.എൻ.ഐ റിപ്പോർട്ട് ചെയ്തത്. സൗരാഷ്ട്രയിലെ രാജ്കോട്ട് ജില്ലയിൽ നിന്നുള്ള 15 സെക്കന്റ് ദെെർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അതിനിടെ ഇന്നുകൂടി മഴ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.

മഹാരാഷ്ട്രയിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ അസമിൽ പ്രളയം ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയി. 3.86 പേരെയാണ് പ്രളയം ബാധിച്ചത്.

പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.