LiveTV

Live

National

കര്‍ണാടകയിലെ കാട്ടില്‍ നിന്നും കരിമ്പുലിയുടെ അപൂര്‍വ്വ ചിത്രം

സമൂഹമാധ്യമങ്ങളില്‍ വൈറലായി കരിമ്പുലി. അപൂര്‍വമായി കാണപ്പെടുന്ന കരിമ്പുലിയുടെ ചിത്രം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശാസ് ജംഗാണ് തന്‍റെ ക്യാമറയില്‍ പകര്‍ത്തിയത്.

കര്‍ണാടകയിലെ കാട്ടില്‍ നിന്നും കരിമ്പുലിയുടെ അപൂര്‍വ്വ ചിത്രം

സമൂഹമാധ്യമങ്ങളില്‍ വൈറലായി കരിമ്പുലി. അപൂര്‍വമായി കാണപ്പെടുന്ന കരിമ്പുലിയുടെ ചിത്രം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഷാസ് ജങാണ് തന്‍റെ ക്യാമറയില്‍ പകര്‍ത്തിയത്. കര്‍ണാടകയിലേ കബനി കാടുകളില്‍നിന്നാണ് ചിത്രം പകര്‍ത്തിയത്. കബനി കാടുകളില്‍ അലഞ്ഞു നടക്കുന്ന ഒരു കരിമ്പുലി " എന്ന ക്യാപ്ഷനില്‍ 'എര്‍ത്ത്' എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കെുവെച്ച ചിത്രമാണ് ചുരുങ്ങിയ സമയം കൊണ്ട് 2ലക്ഷം ലൈക്കും 54000 റീട്വീറ്റും നേടിയത്.

കരിമ്പുലി മരത്തിനിടയില്‍ നിന്നും ഒളിഞ്ഞു നോക്കുന്നതും കാട്ടിലൂടെ നടക്കുന്നതുമായ രണ്ട് അപൂര്‍വ്വ ചിത്രമാണ് അദ്ദേഹം പകര്‍ത്തിയത്. ജംഗിള്‍ബുക്ക് കഥയിലെ ബഗീര എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന താണ് ചിത്രമെന്ന് കുറേയധികം ആളുകള്‍ കമന്‍റ് ചെയ്യുന്നത്.