LiveTV

Live

National

മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്ത പൊലീസിനെ മര്‍ദിച്ചു: ബിജെപി നേതാവും ബന്ധുവും അറസ്റ്റില്‍

സുരേന്ദ്ര പട്ടേലിന്‍റെ മകന്‍ മാസ്ക് ധരിക്കാതെ റോഡില്‍ ഇറങ്ങിയപ്പോള്‍ മാസ്ക് എവിടെയെന്ന് പൊലീസ് ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്ത പൊലീസിനെ മര്‍ദിച്ചു: ബിജെപി നേതാവും ബന്ധുവും അറസ്റ്റില്‍

മാസ്ക് ഇടാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ ബിജെപി നേതാവും സംഘവും ചേര്‍ന്ന് മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ സുന്ദര്‍പൂരിലാണ് സംഭവം. സംഭവത്തില്‍ ബിജെപി നേതാവ് സുരേന്ദ്ര പട്ടേലിനെയും അനന്തരവനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സുരേന്ദ്ര പട്ടേലിന്‍റെ മകന്‍ മാസ്ക് ധരിക്കാതെ റോഡില്‍ ഇറങ്ങിയപ്പോള്‍ മാസ്ക് എവിടെയെന്ന് പൊലീസ് ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വികാസ് പൊലീസിനെ നേരെ തട്ടിക്കയറുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ പിതാവിനെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് സംഭവ സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് സുരേന്ദ്ര പട്ടേല്‍ 6 പേരോടൊപ്പം സ്ഥലത്തെത്തി പൊലീസിനെ തല്ലുകയായിരുന്നു. എസ്ഐ ഉള്‍പ്പെടെ മൂന്ന് പേരാണ് മര്‍ദനത്തിന് ഇരയായത്. എസ്പി വികാസ് ചന്ദ്ര ത്രിപാഠി ഉള്‍പ്പെടെ സ്ഥലത്തെത്തി. സുരേന്ദ്ര പട്ടേലിനെയും അനന്തരവന്‍ വിരേന്ദ്രയെയും അറസ്റ്റ് ചെയ്തു.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് അറസ്റ്റിലായവര്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെയാണ്. വികാസ് പട്ടേല്‍, അശോക് പട്ടേല്‍, സന്തോഷ് പട്ടേല്‍, ഗോലു യാദവ്, ചേതന്‍ രാജ്ഭര്‍ എന്നിവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.