LiveTV

Live

National

ബലാത്സംഗ ശ്രമം എതിര്‍ത്ത 14കാരിയെ തീ വച്ച് കൊന്നു

ബുധനാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു


ബലാത്സംഗ ശ്രമം എതിര്‍ത്ത 14കാരിയെ  തീ വച്ച് കൊന്നു

ബലാത്സംഗ ശ്രമം എതിര്‍ത്ത പതിനാലുകാരിയെ യുവാവ് തീ വച്ച് കൊലപ്പെടുത്തി. ബുധനാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഛത്തീസ്ഗഡ് മുംഗേലി ജില്ലയിലെ കോത്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ ജൂണ്‍ 30നാണ് സംഭവം നടന്നത്. കുട്ടി തനിച്ചായിരിക്കുമ്പോള്‍ വീട്ടിലെത്തിയ ബബ്‍ലു ഭാസ്കര്‍(30) പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശ്രമം എതിര്‍ത്തതോടെ തിരിച്ചുപോയ ബബ്‍ലു പിന്നീട് മണ്ണെണ്ണയുമായാണ് തിരിച്ചെത്തിയത്. കുട്ടിയുടെ ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ശേഷം പ്രതി പുറത്തേക്ക് ഓടുകയും ചെയ്തു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ തീ അണച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ചയോടെ കുട്ടി മരിക്കുകയായിരുന്നു.

പ്രതിക്കെതിരെ 302, 506, 354 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ബിലാസ്പൂര്‍ റേഞ്ച് ഐജി ദിപാന്‍ഷു കബ്ര ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ബബ്‍ലുവിന് പെണ്‍കുട്ടിയുടെ കുടുംബവുമായി ശത്രുതയുണ്ടായിരുന്നതായി മുംഗേലി എസ്.പി ഡി.ശ്രാവണ്‍ പറഞ്ഞു.