LiveTV

Live

National

ക​ട​ൽ​ക്കൊ​ല​ക്കേ​സ്: അ​ന്താ​രാ​ഷ്ട്ര ട്രൈ​ബ്യൂ​ണ​ലി​ൽ ഇ​ന്ത്യ​ക്ക​നു​കൂ​ല​മാ​യി വി​ധി

ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ അടക്കമുള്ള ജീവനക്കാര്‍ മുഖേന ഇന്ത്യയ്ക്കുണ്ടായ ജീവനാശം, വസ്തുവകകള്‍ക്ക് സംഭവിച്ച നഷ്ടം, ധാര്‍മിക ക്ഷതം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ട്

ക​ട​ൽ​ക്കൊ​ല​ക്കേ​സ്: അ​ന്താ​രാ​ഷ്ട്ര ട്രൈ​ബ്യൂ​ണ​ലി​ൽ ഇ​ന്ത്യ​ക്ക​നു​കൂ​ല​മാ​യി വി​ധി

2012ല്‍ കൊ​ല്ലം നീ​ണ്ട​ക​ര​യി​ല്‍​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​റ്റാ​ലി​യ​ന്‍ എ​ണ്ണ​ക്ക​പ്പ​ലാ​യ എ​ന്‍റി​ക്ക ലെ​ക്‌​സി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​ര്‍ വെ​ടി​വ​ച്ചു കൊ​ന്ന​കേ​സി​ൽ ഇ​ന്ത്യ​ക്ക​നു​കൂ​ല​മാ​യി വി​ധി. അ​ന്താ​രാ​ഷ്ട്ര ട്രൈ​ബ്യൂ​ണ​ലാ​ണ് വി​ധി പ്ര​സ്‍​താ​വി​ച്ച​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കേസിൽ ഇ​ന്ത്യ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ട്രൈ​ബ്യൂ​ണ​ൽ ശ​രി​വ​ച്ചു. ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ നി​യ​മം ലം​ഘി​ച്ച​താ​യും ട്രൈ​ബ്യൂ​ണ​ൽ ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ക​ക്ഷി​ക​ൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശി​ച്ചു.

ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ അടക്കമുള്ള ജീവനക്കാര്‍ മുഖേന ഇന്ത്യയ്ക്കുണ്ടായ ജീവനാശം, വസ്തുവകകള്‍ക്ക് സംഭവിച്ച നഷ്ടം, ധാര്‍മിക ക്ഷതം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ട്. നഷ്ടപരിഹാരം എന്തായിരിക്കണം എന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും കരാര്‍ ഉണ്ടാക്കുകയും വേണമെന്നും കോടതി വ്യക്തമാക്കി.

കടലില്‍ ഇന്ത്യയുടെ യാത്രാസ്വാതന്ത്ര്യം ഇറ്റാലിയന്‍ നാവികര്‍ ലംഘിച്ചതായി കോടതി കണ്ടെത്തി. നാവികര്‍ക്കെതിരെ ഇന്ത്യയെടുത്ത നടപടി കോടതി ശരിവെച്ചു. നാവികരെ തടഞ്ഞുവച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന ഇറ്റലിയുടെ അവകാശവാദം കോടതി തള്ളിയതായും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

2012 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​രാ​യ ല​ത്തോ​റെ മാ​സി​മി​ലി​യാ​നോ, സാ​ല്‍​വ​ത്തോ​റെ ജി​റോ​ണ്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.