LiveTV

Live

National

സൈനിക വിഭാഗങ്ങളില്‍ ലിംഗ നീതി ഉറപ്പാക്കാന്‍ സുപ്രധാന നീക്കവുമായി ആഭ്യന്തരമന്ത്രാലയം

അനുകൂല പ്രതികരണമുണ്ടായാല്‍ ഇത്തവണത്തെ പ്രവേശനപരീക്ഷ അപേക്ഷയിൽ ട്രാൻസ്ജെൻഡർ കോളം ഉൾപ്പെടുത്തും

സൈനിക വിഭാഗങ്ങളില്‍ ലിംഗ നീതി ഉറപ്പാക്കാന്‍ സുപ്രധാന നീക്കവുമായി ആഭ്യന്തരമന്ത്രാലയം

ലിംഗ നീതി ഉറപ്പാക്കാന്‍ സുപ്രധാന നീക്കവുമായി ആഭ്യന്തരമന്ത്രാലയം. അർധസൈനിക വിഭാഗങ്ങളിലെ അസിസ്റ്റന്റ് കമാൻഡന്റർ റാങ്കിൽ ട്രാൻസ്ജെന്റർ വിഭാഗത്തെ ഉൾപ്പെടുത്തുന്ന കാര്യത്തില്‍ സേനാ വിഭാഗങ്ങളില്‍ നിന്ന് അഭിപ്രായം തേടി.

അനുകൂല പ്രതികരണമുണ്ടായാല്‍ ഇത്തവണത്തെ പ്രവേശനപരീക്ഷ അപേക്ഷയിൽ ട്രാൻസ്ജെൻഡർ കോളം ഉൾപ്പെടുത്തും. സി.ആര്‍.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, സി.ഐ.എസ്.എഫ് എന്നിവയിൽ അസിസ്റ്റന്റ് കമാൻഡന്റുമാരുടെ റാങ്കിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെ കൂടി ഉൾപ്പെടുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

ഇക്കാര്യത്തിൽ അർദ്ധ സൈനിക വിഭാഗങ്ങളുടെ അഭിപ്രായം ആരാഞ്ഞ് ആഭ്യന്തരമന്ത്രാലയം കത്തയച്ചു. അനുകൂല പ്രതികരണം ലഭിച്ചാൽ യു.പി.എസ്.സിയെ അറിയിക്കും. ശേഷം ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന ഗ്രേഡ് A അസിസ്റ്റന്റ് കമാൻഡന്റുമാരുടെ പ്രവേശന പരീക്ഷഅപേക്ഷാ ഫോമുകളിൽ ട്രാൻസ്ജെൻട്ടർ കോളം ഉൾപ്പെടുത്തും.

കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് ട്രാൻസ്ജെൻഡർ പേഴ്‌സൺസ് ബിൽ പാസാക്കിയിരുന്നു. സിവിൽ സർവീസുകളിലും മറ്റ് തസ്തികകളിലും നിയമനത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ഉൾപെടുത്തണമെന്ന് പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് വകുപ്പ് എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിരുന്നു.