LiveTV

Live

National

ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച മുത്തശ്ശനരികെ മൂന്നുവയസ്സുകാരന്‍; നൊമ്പരമായി ദൃശ്യങ്ങള്‍

ഭീകരരുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ട മുത്തച്ഛന്‍റെ ദേഹത്ത് കയറി ഇരുന്ന് കരയുകയായിരുന്ന കുഞ്ഞിനെ സുരക്ഷാ സേന രക്ഷിച്ചെടുക്കുകയായിരുന്നു.

ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച മുത്തശ്ശനരികെ മൂന്നുവയസ്സുകാരന്‍; നൊമ്പരമായി ദൃശ്യങ്ങള്‍

ജമ്മു കശ്മീരിലെ സോപാറില്‍ ഉണ്ടായ ഇന്ന് രാവിലെയുണ്ടായ ഭീകരാക്രമണത്തിന്‍റെ നൊമ്പരമുണര്‍ത്തുന്ന കാഴ്ചയായിരിക്കുകയാണ് ഒരു മൂന്നുവയസ്സുകാരന്‍. സിആര്‍പിഎഫ് പെട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിനിടെ ഇന്ന് കൊല്ലപ്പെട്ട പ്രദേശവാസി ഈ കുഞ്ഞിന്‍റെ മുത്തച്ഛനാണ്. ഭീകരരുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ട മുത്തച്ഛന്‍റെ ദേഹത്ത് കയറി ഇരുന്ന് കരയുകയായിരുന്ന കുഞ്ഞിനെ സുരക്ഷാ സേന രക്ഷിച്ചെടുക്കുകയായിരുന്നു. കുട്ടിയെ സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ രക്ഷിച്ച് കൊണ്ടുപോകുന്നതിന്‍റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച മുത്തശ്ശനരികെ മൂന്നുവയസ്സുകാരന്‍; നൊമ്പരമായി ദൃശ്യങ്ങള്‍

കശ്മീരിൽ സിആര്‍പിഎഫ് പെട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസിക്കും ജീവൻ നഷ്ടമായി. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് ജവാന്മാരുടെ നില ഗുരുതരമാണ്. സോപോർ സെക്ടറിൽ നിരീക്ഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. സൈനിക നടപടി തുടരുകയാണെന്ന് ജമ്മുകശ്മീർ ഡിജിപി ഡിൽബാഗ് സിംഗ് അറിയിച്ചു.

തുടര്‍ന്നാണ് തീവ്രവാദി ആക്രമണത്തിനിടെ കൊല്ലപ്പെട്ട പ്രദേശവാസിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. കശ്മീര്‍ സ്വദേശിയായ ബാഷിര്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അറുപത് വയസ്സായിരുന്നു.