LiveTV

Live

National

അനന്ത്നാഗിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു

സുരക്ഷ സേനയും പൊലീസും മേഖലയിൽ തെരച്ചിൽ നടത്തുന്നു


അനന്ത്നാഗിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു

കശ്മീരിലെ അനന്ത്നാഗിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു. അനന്ത് നാഗിലെ വഗാമ മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. സുരക്ഷ സേനയും പൊലീസും മേഖലയിൽ തെരച്ചിൽ നടത്തുന്നു.

കഴിഞ്ഞ ദിവസവും അനന്ത്നാഗില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഹിസ്ബുൽ മുജാഹിദീൻ കമാണ്ടറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്നാണ് കശ്മീരിലെ അനന്ത് നാഗിൽ പൊലീസും സൈന്യവും തെരച്ചിൽ നടത്തിയത്. കുൽച്ചോഹാറിൽ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ഹിസ്ബുൽ മുജാഹിദീൻ കമാണ്ടർ മസൂദാണ് ഇവരിലൊരാൾ. മറ്റ് രണ്ട് പേരിലൊരാൾ ലഷ്കറെ ത്വയിബെക്കാരാണ്. ഇതിലൊരാൾ ജില്ലാ കമാണ്ടറുമാണ്. മസൂദ് കൊല്ലപ്പെട്ടതോടെ ദോഡ ജില്ല ഭീകര മുക്തമായെന്ന് പൊലീസ് വ്യക്തമാക്കി. ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഭീകരരിൽ നിന്ന് ഒരു എകെ-47 അടക്കം മൂന്ന് തോക്കുകൾ കണ്ടെടുത്തിരുന്നു.