LiveTV

Live

National

ടിക് ടോക് ഉള്‍പ്പെടേയുള്ള 59 നിരോധിത കമ്പനികളുടെയും വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കും

അതേസമയം നിലവിലെ നീക്കങ്ങൾ പൊള്ളയാണെന്നും ചൈനക്ക് തിരിച്ചടിയാകില്ലെന്നുമാണ് കോൺഗ്രസ് ആരോപണം

ടിക് ടോക് ഉള്‍പ്പെടേയുള്ള 59 നിരോധിത കമ്പനികളുടെയും വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കും

ടിക് ടോക് ഉള്‍പ്പെടേയുള്ള 59 നിരോധിത കമ്പനികളുടെയും വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കും. ഗാല്‍വാന്‍ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട സര്‍ക്കാർ മുഖം രക്ഷിക്കൽ നടപടികള്‍ മാത്രമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രാജ്യസുരക്ഷ മുൻ നിർത്തി ടിക്ക് ടോക് ഉൾപെടെ 59 ചൈനീസ് ആപ്പുകളെ കേന്ദ്രം നിരോധിച്ചത് ഇന്നലെയാണ്. ഇന്‍റര്‍നെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകി ആപ്പുകൾ ലഭ്യമല്ലാതാക്കുന്നതോടെയാണ് നിരോധനം പ്രാബല്യത്തിലാവുക.

ഇതിനിടെ നിരോധിക്കപ്പെട്ട ആപ്പുകളുടെ കമ്പനി പ്രതിനിധികളുമായി നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇതിനായി ഒരു സമിതിയെ സജ്ജമാക്കിയിട്ടുണ്ട്. ആഭ്യന്തരം, നിയമം, വാര്‍ത്ത വിതരണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ആദയനികുതി വകുപ്പ്, ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീം എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ട്.

അതേസമയം നിലവിലെ നീക്കങ്ങൾ പൊള്ളയാണെന്നും ചൈനക്ക് തിരിച്ചടിയാകില്ലെന്നുമാണ് കോൺഗ്രസ് ആരോപണം. വി.പി.എന്‍ വഴി നിരോധിച്ച ആപ്പുകൾ ലഭ്യമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ദശലക്ഷക്കണക്കിന് ഫോണുകളിൽ പ്രവർത്തനരഹിതമായി ആപ്പ് കിടക്കുന്നു.

ശേഷിക്കുന്ന ചൈനീസ് ആപ്പുകളുടെ ഉപയോഗം സുരക്ഷിതമാണോ എന്നും അഹമ്മദ് പട്ടേൽ, മനീഷ് തിവാരി അടക്കമുള്ള നേതാക്കൾ ചോദിച്ചു. പേടിഎമില്‍ നിക്ഷേപമുള്ളതുകൊണ്ടാണോ ചൈനീസ് കമ്പനി അലിബാബയെ നിരോധിക്കാത്തതെന്നും മനീഷ് തിവാരി ആരാഞ്ഞു. ബി.ജെ.പി മെയ്ക്ക്ഇന്‍ ഇന്ത്യയെന്ന് പറയുമ്പോഴും ചൈനയിൽ നിന്ന് എല്ലാം വാങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.