LiveTV

Live

National

പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ തടഞ്ഞ് നാട്ടുകാര്‍; അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ആന്ധ്രാ പൊലീസ്

പ്രസവത്തോടെ യുവതി മരിച്ചത് അപശകുനമാണെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം

പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ തടഞ്ഞ് നാട്ടുകാര്‍; അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ആന്ധ്രാ പൊലീസ്

അപശകുനമെന്ന് ആരോപിച്ച് പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ മരണാനന്തര കര്‍മ്മങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. ഒടുവില്‍ പൊലീസെത്തി യുവതിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു. ആന്ധ്രാപ്രദേശില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

പ്രസവത്തിനായ നന്ത്യാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യയാണ്(23) ശനിയാഴ്ച രാവിലെയോടെ മരിച്ചത്. തുടര്‍ന്ന ബന്ധുക്കള്‍ ലാവണ്യയുടെ മൃതദേഹം സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ നാട്ടുകാര്‍ യുവതിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ബന്ധുക്കളെ അനുവദിച്ചില്ല. പ്രസവത്തോടെ യുവതി മരിച്ചത് അപശകുനമാണെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. തുടര്‍ന്ന് ബന്ധുക്കള്‍ പേഡ കമ്പല്ലൂരു ഗ്രാമത്തിന് സമീപമുള്ള വനപ്രദേശത്തെ ഒരു മരത്തില്‍ യുവതിയുടെ മൃതദേഹം കെട്ടിയിട്ട ശേഷം തിരികെ പോവുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച പൊലീസെത്തി കുടുംബാംഗങ്ങളുടെയും മണ്ഡല്‍ റവന്യൂ ഓഫീസറുടെയും സാന്നിധ്യത്തില്‍ യുവതിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയായിരുന്നുവെന്ന് രുദ്രവരം സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ റാം മോഹന്‍ റെഡ്ഡി പറഞ്ഞു.

മരണാനന്തര ചടങ്ങുകള്‍ തടഞ്ഞ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 259, 270, 297,504 എന്നിവ പ്രകാരമാണ് കേസെടുത്തത്.