LiveTV

Live

National

വിദേശിയുടെ മകന് രാജ്യസ്‌നേഹിയാകാനാവില്ല; രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി പ്രഗ്യാസിങ് ഠാക്കൂര്‍

ചൈനയുമായുള്ള സംഘര്‍ഷ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു പ്രഗ്യയുടെ പരാമര്‍ശം.

വിദേശിയുടെ മകന് രാജ്യസ്‌നേഹിയാകാനാവില്ല; രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി പ്രഗ്യാസിങ് ഠാക്കൂര്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എംപി പ്രഗ്യാസിങ് ഠാക്കൂര്‍. വിദേശിയുടെ മകന് രാജ്യസ്‌നേഹിയാകാന്‍ കഴിയില്ലെന്നായിരുന്നു പ്രഗ്യാ സിങ് ഠാക്കൂറിന്റെ പ്രസ്താവന‍. ചൈനയുമായുള്ള സംഘര്‍ഷ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു പ്രഗ്യയുടെ പരാമര്‍ശം.

ഒരു വിദേശ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പിറന്നയാള്‍ക്ക് ഒരു ദേശസ്നേഹിയാകാന്‍ കഴിയില്ല, മണ്ണിന്‍റെ മകന് മാത്രമേ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്,” അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും പ്രഗ്യ പരാമര്‍ശം നടത്തിയിരുന്നു. രണ്ട് രാജ്യത്ത് പൗരത്വമുള്ള ആളുകളില്‍ നിന്ന് രാജ്യസ്‌നേഹം പ്രതീക്ഷിക്കരുതെന്നായിരുന്നു പ്രഗ്യാ പറഞ്ഞത്.

അടുത്തിടെ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിക്കിടെ പ്രഗ്യാസിങ് ഠാക്കൂര്‍ തലകറങ്ങി വീണിരുന്നു. ഭോപാലില്‍ സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ പരിപാടിക്കിടെയാണ് പ്രഗ്യ തലകറങ്ങി വീണത്. പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബി.ജെ.പി പരിപാടിക്കിടെ തലകറങ്ങി വീണ് പ്രജ്ഞാ സിങ് ഠാക്കൂര്‍; ആശുപത്രിയിലേക്ക് മാറ്റി
Also Read

ബി.ജെ.പി പരിപാടിക്കിടെ തലകറങ്ങി വീണ് പ്രജ്ഞാ സിങ് ഠാക്കൂര്‍; ആശുപത്രിയിലേക്ക് മാറ്റി