LiveTV

Live

National

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍; ചിത്രങ്ങള്‍ വൈറല്‍

ഹാര്‍ലി ഡേവിഡ്സണിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ ഇരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍; ചിത്രങ്ങള്‍ വൈറല്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഹാര്‍ലി ഡേവിഡ്സണിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ ഇരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വദേശമായ നാഗ്പൂരില്‍ നിന്നുള്ളതാണ് ചിത്രം. പല തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഹെൽമെറ്റ് ഇല്ല, മാസ്ക് ഇല്ല തുടങ്ങിയ കുറ്റങ്ങളും ഒരു കൂട്ടര്‍ കണ്ടെത്തുന്നു.

ബി.ജെ.പി നേതാവ് സോന്‍ബ മുസാലെയുടെ മകന്‍ രോഹിത് സോന്‍ബാജി മുസാലെയുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സോനീറില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയാണ് സോന്‍ബ മുസാലെ.

ചീഫ് ജസ്റ്റിസിന് ബൈക്കുകളോടുള്ള താല്‍പര്യമാണ് ചിത്രം വ്യക്തമാക്കുന്നതെന്നാണ് ഒരാള്‍ പങ്കുവെക്കുന്നത്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ബൈക്കുകളോടാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബുള്ളറ്റിലെ യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം ഹാര്‍ലി ഡേവിഡ്‌സണ്‍ ആണ് ഏറ്റവും അവസാനം ആയി ഓടിച്ച ഇരുചക്ര വാഹനമെന്നും വ്യക്തമാക്കിയിരുന്നു. ഹാര്‍ലി ഡേവിഡ്‌സണ്‍ ഓടിക്കുന്നതിനിടെ ഒരു ചെറിയ അപകടം ഉണ്ടായ സംഭവവും അദ്ദേഹം പറയുകയുണ്ടായി. ബൈക്കില്‍ നീന്ന് വീണത് മൂലം കോടതിയില്‍ പോകാന്‍ കഴിയാത്ത കാര്യവും അദ്ദേഹം പങ്കുവെച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍; ചിത്രങ്ങള്‍ വൈറല്‍