LiveTV

Live

National

ഇന്ത്യ- ചൈന സംഘർഷം; വര്‍ക്കിംഗ് സമിതിയുടെ യോഗങ്ങള്‍ എല്ലാ ആഴ്ചയും വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം

വിവിധ മന്ത്രാലയങ്ങളിലെയും സൈനിക വിഭാഗങ്ങളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് യോഗം


ഇന്ത്യ- ചൈന സംഘർഷം; വര്‍ക്കിംഗ് സമിതിയുടെ യോഗങ്ങള്‍ എല്ലാ ആഴ്ചയും വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം

അതിര്‍ത്തിയിലെ സംഘര്‍ഷം മുറുകുന്നതിനിടയിലും ഇന്ത്യ-ചൈനാ വര്‍ക്കിംഗ് സമിതിയുടെ യോഗങ്ങള്‍ എല്ലാ ആഴ്ചയും വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം. ഇതിനകം നടന്നു കഴിഞ്ഞ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനാണ്.

ആദ്യഘട്ടത്തില്‍ സമിതി ഊന്നല്‍ നല്‍കുക. സാമ്പത്തിക, വിദേശകാര്യ, പ്രതിരാധ മന്ത്രാലയങ്ങളിലെ ജോയന്റ് സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണ് ഗ്രൂപ്പ്. ഇതിനിടെ ഇന്തോ-ചൈനാ സംഘര്‍ഷത്തിലേക്ക് നേപ്പാളും കക്ഷി ചേരുകയാണെന്ന സംശയത്തിനിടെ ഇന്ത്യ 15,000 സൈനികരെ കൂടി അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചു.

വ൪ക്കിങ് മെക്കാനിസം ഓഫ് കോഡിനേഷൻ കോപ്പറേഷൻ യോഗത്തിൽ ചൈനയുമായി ഉഭയകക്ഷി ച൪ച്ച തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. എല്ലാ ആഴ്ചയും യോഗം ചേരും. സൈനികരെ പിൻവലിക്കാനും ഏറ്റുമുട്ടൽ ഒഴിവാക്കാനുമുള്ള ച൪ച്ചയാണ് കൂടിയാലോചനയിലുണ്ടാവുക. അതേസമയം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമായി ചൈന ലഡാക് നിയന്ത്രണ രേഖക്കടുത്ത ദൗലത്ത് ബേഗ് ഓൾഡി, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര ഹൈറ്റ്സ്, പാംഗോങ് മലനിരകൾ എന്നിവിടങ്ങളിൽ നിരീക്ഷണ പറക്കൽ നടത്തി. ചൈനയുടെ നടപടിക്ക് മറുപടിയായി ഇന്ത്യ കിഴക്കൻ ലഡാക്കിൽ അത്യാധുനിക മിസൈൽ പ്രതിരോധ കവചം വിന്യസിച്ചു. വിമാനങ്ങളും മിസൈലുകളും മിന്നൽ വേഗതയിൽ തക൪ക്കാൻ ശേഷിയുള്ള ആകാശ് മിസൈലുകൾ അടങ്ങുന്നതാണ് സന്നാഹം. ഇന്ത്യൻ പോ൪വിമാനങ്ങളും നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്. ഇതിന് പുറമെ ടാങ്കറുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി ഇന്ത്യ 15000 സൈനികരെയും അതി൪ത്തിയിൽ എത്തിച്ചിട്ടുണ്ട്. തിരിച്ചടിക്കാൻ ഇന്ത്യക്കറിയാമെന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.