LiveTV

Live

National

ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ മാതൃഭാഷയായ ഹിന്ദിയില്‍ തോറ്റത് 7.97 ലക്ഷം വിദ്യാര്‍ഥികള്‍

ഹിന്ദി ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ അവരുടെ മാതൃഭാഷയായ ഹിന്ദിയില്‍ ഇത്രയും പേര്‍ തോറ്റതാണ് അമ്പരപ്പിക്കുന്നത്

ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ മാതൃഭാഷയായ ഹിന്ദിയില്‍ തോറ്റത് 7.97 ലക്ഷം വിദ്യാര്‍ഥികള്‍

ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ ഹിന്ദിയില്‍ വന്‍ തോല്‍വി. 10,12 ക്ലാസുകളിലേക്ക് നടന്ന ഹിന്ദി പരീക്ഷയില്‍ 7.97 ലക്ഷം വിദ്യാര്‍ത്ഥികളാണ് തോറ്റത്. ഹിന്ദി ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ അവരുടെ മാതൃഭാഷയായ ഹിന്ദിയില്‍ ഇത്രയും പേര്‍ തോറ്റതാണ് അമ്പരപ്പിക്കുന്നത്. ശനിയാഴ്ചയായിരുന്നു രണ്ട് ക്ലാസുകളിലേക്കുമുള്ള ഫലം പ്രസിദ്ധീകരിച്ചത്.

ഹൈസ്‌കൂള്‍ പരീക്ഷയില്‍ 5.28 ലക്ഷം വിദ്യാര്‍ഥികളും 12ാം ക്ലാസില്‍ 2.70 വിദ്യാര്‍ഥികളുമാണ് സംസ്ഥാനത്ത് ഹിന്ദി വിഷയത്തില്‍ പരാജയപ്പെട്ടത്. ബോര്‍ഡ് അധികൃതരുടെ കണക്കുകള്‍ പ്രകാരം ഏകേദശം 2.39 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിട്ടുമില്ല. ഏറ്റവും ലളിതമായ വാക്കുകള്‍ പോലും പല വിദ്യാര്‍ത്ഥികള്‍ക്കും എഴുതാന്‍ കഴിഞ്ഞില്ലെന്ന് പന്ത്രണ്ടാം ക്ലാസിലെ പരീക്ഷപേപ്പര്‍ നോക്കിയ ടീച്ചര്‍ പറയുന്നു. അതേസമയം ഹിന്ദി പഠിച്ചത് കൊണ്ട് വലിയ സാധ്യതകള്‍ ഇല്ലാത്തതിനാലായിരിക്കാം പല വിദ്യാര്‍ത്ഥികളും ഹിന്ദിയെ അവഗണിക്കുന്നതെന്നാണ് ഈ ടീച്ചര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം 10 ലക്ഷം വിദ്യാര്‍ത്ഥികളായിരുന്നു ഹിന്ദി പരീക്ഷയില്‍ തോറ്റിരുന്നത്. ഏകദേശം 56 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷ എഴുതിയത്. സംസ്ഥാനത്തെ ഹിന്ദി ഭാഷയുടെ ദയനീയ അവസ്ഥയാണ് ഈ പരീക്ഷാഫലം കാണിക്കുന്നത്.