LiveTV

Live

National

അനന്ത്നാഗിൽ വീണ്ടും ഏറ്റുമുട്ടൽ; ഹിസ്ബുൽ മുജാഹിദീൻ കമാണ്ടറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്നാണ് കശ്മീരിലെ അനന്ത് നാഗിൽ പൊലീസും സൈന്യവും തെരച്ചിൽ നടത്തിയത്


അനന്ത്നാഗിൽ വീണ്ടും ഏറ്റുമുട്ടൽ; ഹിസ്ബുൽ മുജാഹിദീൻ കമാണ്ടറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ അനന്ത്നാഗിൽ വീണ്ടും ഏറ്റുമുട്ടൽ. ഹിസ്ബുൽ മുജാഹിദീൻ കമാണ്ടറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു.ദോഡ ജില്ല ഭീകര മുക്തമായെന്ന് പൊലീസ് പ്രഖ്യാപിച്ചു.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്നാണ് കശ്മീരിലെ അനന്ത് നാഗിൽ പൊലീസും സൈന്യവും തെരച്ചിൽ നടത്തിയത്. കുൽച്ചോഹാറിൽ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ഹിസ്ബുൽ മുജാഹിദീൻ കമാണ്ടർ മസൂദാണ് ഇവരിലൊരാൾ. മറ്റ് രണ്ട് പേരിലൊരാൾ ലഷ്കറെ ത്വയിബെക്കാരാണ്. ഇതിലൊരാൾ ജില്ലാ കമാണ്ടറുമാണ്. മസൂദ് കൊല്ലപ്പെട്ടതോടെ ദോഡ ജില്ല ഭീകര മുക്തമായെന്ന് പൊലീസ് വ്യക്തമാക്കി. ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഭീകരരിൽ നിന്ന് ഒരു എകെ-47 അടക്കം മൂന്ന് തോക്കുകൾ കണ്ടെടുത്തു. ഈ മാസം കശ്മീരിലുണ്ടാകുന്ന പന്ത്രണ്ടാമത്തെ ഓപ്പറേഷനാണിത്. ആകെ 33 ഭീകരരെ ഈ ഏറ്റുമുട്ടലുകളിലായി വധിച്ചത്.