LiveTV

Live

National

ഗു​ജ​റാ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ശ​ങ്ക​ർ​സിം​ഗ് വഗേല​യ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് കോവിഡ് ലക്ഷണമായ പ​നി ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഹോം ​ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്നു ഇദ്ദേഹം.

ഗു​ജ​റാ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ശ​ങ്ക​ർ​സിം​ഗ് വഗേല​യ്ക്ക് കോ​വി​ഡ് 
സ്ഥിരീകരിച്ചു

ഗു​ജ​റാ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ശ​ങ്ക​ർ​സിം​ഗ് വഗേലയ്ക്ക് കോ​വി​ഡ് രോഗം സ്ഥിരീകരിച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് കോവിഡ് ലക്ഷണമായ പ​നി ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഹോം ​ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്നു. ഇന്നലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് രാ​വി​ലെ ശ​ങ്ക​ർ​സിം​ഗി​നെ ഗാ​ന്ധി​ന​ഗ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 410 കോവിഡ് മരണവും 19,906 കോവിഡ് കേസുമാണ്. ഇതോടെ ആകെ രോഗബാധിതർ 5,28,859 ഉം മരണ സഖ്യ 16,095ഉം ആയി. 24 മണിക്കൂറിനിടെ 33 ബി.എസ്.എഫ് ജവാന്മാർക്കും കോവിഡ് സ്ഥിരികരിച്ചു. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,03,051 ആണ്. 3,09,713 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 58.24 ശതമാനമായി ഉയർന്നു. ഇതുവരെ 82,27,802 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ഇന്നലെ മാത്രം 2,31, 095 സാമ്പിളുകളാണ് പരിശോധിച്ചത്.