LiveTV

Live

National

ചെന്നൈയിൽ മാധ്യമപ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു

രാജ് ന്യൂസ് സീനിയർ കാമറാമാന്‍ വേൽമുരുകനാണ് മരിച്ചത്.

ചെന്നൈയിൽ മാധ്യമപ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈയിൽ മാധ്യമ പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു. രാജ് ന്യൂസ് സീനിയർ കാമറാമാന്‍ വേൽമുരുകനാണ് മരിച്ചത്. കഴിഞ്ഞ 15 ദിവസമായി ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെന്നൈ സ്വദേശിയാണ്.

ചെന്നൈയില്‍ ആകെ രോഗബാധിതരുടെ എണ്ണം 76000 കഴിഞ്ഞു. ഇന്നലെ ചെന്നൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി എം.സതീഷ്കുമാറാണ് മരിച്ചത്. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും കോവിഡ് ബാധിച്ച് ഇന്നലെ 10 പേര്‍ മരിച്ചു. രോഗവ്യാപനം രൂക്ഷമായതോടെ ഹൈദരാബാദിൽ വ്യാപാരികൾ സ്വയം ലോക് ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ജൂലൈ 8 വരെ കടകൾ അടച്ചിടാനാണ് തീരുമാനം.

അതേസമയം രാജ്യത്തെ കോവിഡ് മരണം 15685 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 384 മരണവും 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.