LiveTV

Live

National

തൃണമൂല്‍ എംഎല്‍എ തമോനാഷ് ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു

ഇന്ന് രാവിലെ ബംഗാളിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

തൃണമൂല്‍ എംഎല്‍എ തമോനാഷ് ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനാഷ് ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു. 60 വയസ്സായിരുന്നു. ഇന്ന് രാവിലെ ബംഗാളിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.

എംഎല്‍എയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു. അതീവ ദുഖകരമായ കാര്യമാണ്. 35 വര്‍ഷമായി പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നു അദ്ദേഹം. മൂന്ന് തവണ എംഎല്‍എ ആയി. 1998 മുതല്‍ പാര്‍ട്ടി ട്രഷറര്‍ ആയിരുന്നു. ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടി ജീവിതം അര്‍പ്പിച്ച ആളായിരുന്നു തമാനാഷ് ഘോഷ്. നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്നും മമത ബാനര്‍ജി അനുസ്മരിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജനപ്രതിനിധികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തെ തമിഴ്നാട്ടില്‍ ഡിഎംകെ എംഎല്‍എ അന്‍പഴകനും കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി.