LiveTV

Live

National

മോദി അണ്‍ലോക്ക് ചെയ്തത് കൊറോണ വ്യാപനവും ഇന്ധന വിലയും: രാഹുല്‍ ഗാന്ധി

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്

മോദി അണ്‍ലോക്ക് ചെയ്തത് കൊറോണ വ്യാപനവും ഇന്ധന വിലയും: രാഹുല്‍ ഗാന്ധി

കോവിഡ് കേസുകളും പെട്രോള്‍ വിലയും നിയന്ത്രണാതീമായി വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.

മോദി സര്‍ക്കാര്‍ കോവിഡ് 19ഉം പെട്രോള്‍- ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ബുധനാഴ്ച രാജ്യത്തെ കോവിഡ് 19 കേസുകള്‍ 4.56 ലക്ഷം കടന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.