LiveTV

Live

National

ബംഗളൂരുവിലുള്ള ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊല്‍ക്കത്തയിലെത്തി അമ്മായിയമ്മയെ വെടിവെച്ചുകൊന്നു; പിന്നാലെ 42കാരന്‍ ആത്മഹത്യ ചെയ്തു

അമിത് അഗര്‍വാള്‍ എന്ന ചാര്‍ട്ടേഡ് അക്കൌണ്ടന്‍റാണ് രണ്ട് കൊലപാതകം ചെയ്ത ശേഷം ആത്മഹത്യ ചെയ്തത്.

ബംഗളൂരുവിലുള്ള ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊല്‍ക്കത്തയിലെത്തി അമ്മായിയമ്മയെ വെടിവെച്ചുകൊന്നു; പിന്നാലെ 42കാരന്‍ ആത്മഹത്യ ചെയ്തു

ഭാര്യയെയും ഭാര്യയുടെ അമ്മയെയും കൊന്ന ശേഷം 42കാരന്‍ ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന അമിത് അഗര്‍വാള്‍ എന്ന ചാര്‍ട്ടേഡ് അക്കൌണ്ടന്‍റാണ് രണ്ട് കൊലപാതകം ചെയ്ത ശേഷം ആത്മഹത്യ ചെയ്തത്.

ബംഗളൂരുവിലെ വസതിയില്‍ വെച്ച് ഭാര്യ ശില്‍പിയെ കൊലപ്പെടുത്തിയ ശേഷം അമിത് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്നു. ഭാര്യയുടെ മാതാപിതാക്കള്‍ അവിടെയാണ് താമസിക്കുന്നത്. ഫ്ലാറ്റില്‍ വെച്ച് ശില്‍പിയുടെ മാതാപിതാക്കളും അമിത്തും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ ഭാര്യയുടെ അമ്മ ലളിതയെ അമിത് തോക്കെടുത്ത് വെടിവെച്ചുകൊല്ലുകയായിരുന്നു. പരിഭ്രാന്തനായ ശില്‍പിയുടെ അച്ഛന്‍ അമിത്തിനെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പുറത്തുകടന്നു. അയല്‍വാസികളെ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അമിത് സ്വയം വെടിവെച്ച് മരിച്ചിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ഭാര്യ ശില്‍പിയെയും താന്‍ കൊലപ്പെടുത്തിയതായി അമിത് ഈ കുറിപ്പില്‍ എഴുതിയിരുന്നു. ഉടന്‍ തന്നെ പൊലീസ് ബംഗളൂരു പൊലീസിനെ ഇക്കാര്യം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും ചെയ്തു.

അമിത്തും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും വിവാഹ മോചനത്തിന്‍റെ വക്കിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്ക് 10 വയസ്സുള്ള മകനുണ്ട്. കുട്ടി സുരക്ഷിതനാണ്.