LiveTV

Live

National

കാൺപൂരിൽ സർക്കാർ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കോവിഡ്; അഞ്ച് പേർ ഗർഭിണികള്‍

രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മഹാരാഷ്ട്രയിലെ താനെയില്‍ മാത്രം കാല്‍ ലക്ഷം കടന്നു

കാൺപൂരിൽ സർക്കാർ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കോവിഡ്; അഞ്ച് പേർ ഗർഭിണികള്‍

രാജ്യത്ത് കോവിഡ് കേസുകൾ 4,35,000 കടന്നു. മഹാരാഷ്ട്രയിലെ താനെയിലെ മാത്രം കോവിഡ് കേസുകൾ കാൽ ലക്ഷം കടന്നു. ഉത്തര്‍പ്രദേശ് കാൺപൂരിലെ അഭയകേന്ദ്രത്തിലും ഡൽഹിയിലെ മണ്ടോളി ജയിലിലും കോവിഡ് വ്യാപിക്കുകയാണ്.

മഹാരാഷ്ട്രയിൽ 3721 പുതിയ കേസുകളടക്കം ആകെ കോവിഡ് രോഗികൾ 1,35,000 കടന്നു. രോഗം ബാധിച്ച് 113 പേര്‍ ഇന്നലെ മാത്രം മരിച്ചു. താനെയിലെ കോവിഡ് കേസുകൾ കാൽ ലക്ഷം കടന്നു. ഡൽഹിയിലും തമിഴ്‍നാട്ടിലും രണ്ടായിരത്തിലധികം കോവിഡ് കേസുകളും 95 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡൽഹിയിലെ മണ്ടോളി ജയിലിൽ ഈ മാസം പതിനഞ്ചിന് തടവുപുള്ളി മരിച്ചത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇയാളുമായി ഇടപഴകിയ പതിനേഴ് പേര്‍ക്കും കോവിഡ് ബാധിച്ചു.

കാൺപൂരിൽ സർക്കാർ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കോവിഡ്; അഞ്ച് പേർ ഗർഭിണികള്‍

ഉത്തര്‍പ്രദേശിലെ കാൺപൂരിൽ സർക്കാർ നടത്തുന്ന അഭയ കേന്ദ്രത്തിൽ താമസിയ്ക്കുന്ന 57 പെൺകുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ ഗർഭിണികളാണ്. രാജസ്ഥാനിൽ 302 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15232 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകൾ ഇതോടെ 4,40,000വും കടന്നു. ഒന്നേമുക്കാൽ ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം രണ്ടരലക്ഷത്തിലേക്ക് അടുക്കുന്നതാണ് ഏക ആശ്വാസം. 55.77% മാണ് രോഗമുക്തി നിരക്ക്.