LiveTV

Live

National

'ചൈന മോദിയെ പുകഴ്ത്തുന്നതെന്തിന്?' രാഹുല്‍ ഗാന്ധി

ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ വന്ന വാര്‍ത്തയും രാഹുല്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്...

'ചൈന മോദിയെ പുകഴ്ത്തുന്നതെന്തിന്?' രാഹുല്‍ ഗാന്ധി

ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ സംഘര്‍ഷത്തിനിടയിലും ചൈന എന്തിനാണ് നരേന്ദ്രമോദിയെ പുകഴ്ത്തുന്നത് എന്നാണ് രാഹുലിന്റെ ചോദ്യം. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ വന്ന വാര്‍ത്തയും ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

'നമ്മുടെ സൈനികരെ വധിച്ചത് ചൈനയാണ്, നമ്മുടെ ഭൂമി കവര്‍ന്നത് ചൈനയാണ്. എന്നിട്ടും മോദിയെ ചൈന പുകഴ്ത്തുന്നത് എന്തിന്?' എന്ന് ചോദിച്ചുള്ള ട്വീറ്റില്‍ മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍ എന്ന ഗ്ലോബല്‍ ടൈംസില്‍ വന്ന വാര്‍ത്തയും ചേര്‍ത്തിട്ടുണ്ട്.

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ തുടര്‍ച്ചയായ വിമര്‍ശങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത് നേരത്തെ ചൈനയോട് പ്രധാനമന്ത്രി മൃദുസമീപനം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് 'സറണ്ടര്‍ മോദി' എന്ന് നരേന്ദ്രമോദിയെ രാഹുല്‍ വിശേഷിപ്പിച്ചിരുന്നു.

നമ്മുടെ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിന്? രാഹുല്‍ ഗാന്ധി
Also Read

നമ്മുടെ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിന്? രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ആരും വന്നിട്ടില്ലെന്നും ഒരു പോസ്റ്റും ആരു കയ്യേറിയിട്ടില്ലെന്നും പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രദേശം പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വച്ചെന്നും ചൈന കയ്യേറിയിട്ടില്ലെങ്കില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്നുമായിരുന്നു ഇതിനു മറുപടിയായി രാഹുല്‍ ഗാന്ധിയുടെ ചോദ്യം.