LiveTV

Live

National

തീഹാര്‍ ജയിലില്‍ 39 പേർ പ്രസവിച്ചിട്ടുണ്ട്,​ ഗർഭിണിയായതുകൊണ്ട് സഫൂറ ജാമ്യത്തിന് അർഹയല്ല

ജയിലിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും നൽകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു

തീഹാര്‍ ജയിലില്‍ 39 പേർ പ്രസവിച്ചിട്ടുണ്ട്,​ ഗർഭിണിയായതുകൊണ്ട് സഫൂറ ജാമ്യത്തിന് അർഹയല്ല

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഡൽഹി തിഹാർ ജയിലിൽ 39 പ്രസവങ്ങൾ നടന്നിട്ടുണ്ടെന്ന് ഡൽഹി പൊലീസ്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യ​തി​ന് അ​റ​സ്​​റ്റി​ലാ​യ ജാ​മി​അ മി​ല്ലി​യ സർവകലാശാലയിലെ ഗ​വേ​ഷ​ക വിദ്യാർഥി സ​ഫൂ​റ സ​ർ​ഗാറി​​ന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ ഡൽഹി ഹൈകോടതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്.

ഡൽഹി ഹൈക്കോടതിയിലാണ് പൊലീസ് നിലവിലെ റിപ്പോർട്ട് സമർപ്പിച്ചത്. അവർ ഗർഭിണിയാണെന്നത് അവർ ചെയ്ത തെറ്റിന്റെ കാഠിന്യം കുറയ്ക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ വൈദ്യസഹായം ജയിലിൽ അവർക്ക് നൽകുമെന്നും ഡൽഹി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡൽഹി പൊലീസ് വ്യക്തമാക്കി.ഗർഭിണികളെ അറസ്റ്റ് ചെയ്യുകയും തടവിൽ വെയ്ക്കുകയും മാത്രമല്ല ജയിലിൽ പ്രസവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനായി സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ച് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 39 പ്രസവങ്ങൾ തിഹാർ ജയിലിൽ നടന്നിട്ടുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു. അതേസമയം, സഫൂറയെ പ്രത്യേക സെല്ലിൽ തനിയെ പാർപ്പിച്ചിരിക്കുകയാണെന്നും കൃത്യമായ ഇടവേളകളിൽ ഡോക്ടർമാർ പരിശോധിക്കുന്നുണ്ടെന്നും നല്ല ഭക്ഷണവും ആവശ്യമായ മരുന്നുകളും നൽകുന്നുണ്ടെന്നും ഡൽഹി പൊലീസ് കോടതിയിൽ അറിയിച്ചു. ജയിലിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും നൽകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

സഫൂറയുടെ ജാമ്യാപേക്ഷ ജൂൺ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ നിർബന്ധിതയായത്. തീ ​കൊ​ണ്ടു​ള്ള ക​ളി തി​ര​ഞ്ഞെ​ടു​ത്തിട്ട് പി​ന്നെ തീ​പ്പൊ​രി കു​റ​ച്ചു​കൂ​ടി ദൂ​ര​ത്ത്​ തീ ​പ​ട​ർ​ത്തി​യ​തി​ന്​ കാ​റ്റി​നെ കു​റ്റ​െ​പ്പ​ടു​ത്താ​നാ​വി​ല്ല എന്നാണ് നേരത്തെ വിദ്യാർഥിനിക്ക് ജാമ്യം നിഷേധിച്ച് പ​ട്യാ​ല ഹൗ​സ്​ കോ​ട​തി പറഞ്ഞിരുന്നത്.