LiveTV

Live

National

വിവാഹദിവസം വരന്‍റെ വീട്ടിലേക്കുളള യാത്രാമധ്യേ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു

രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുകയാണിപ്പോള്‍.

വിവാഹദിവസം വരന്‍റെ വീട്ടിലേക്കുളള യാത്രാമധ്യേ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു

വിവാഹദിവസം വരന്‍റെ വീട്ടിലേക്കുളള യാത്രാമധ്യേ വധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം.

പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു കാര്‍. പുഴയിലേക്ക് വീണ കാര്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട നാട്ടുകാര്‍, ഉടനെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതിനാല്‍ മുങ്ങിത്താഴും മുമ്പേ യാത്രക്കാരെ രക്ഷപ്പെടുത്താനായി. ആളപായമുണ്ടായില്ല. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുകയാണിപ്പോള്‍. ഇന്നലെയാണ് അപകടമുണ്ടായത്.

വിവാഹദിവസം വരന്‍റെ വീട്ടിലേക്കുളള യാത്രാമധ്യേ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു

കാറില്‍ വധൂവരന്മാരെ കൂടാതെ മൂന്ന് ബന്ധുക്കള്‍ കൂടിയുണ്ടായിരുന്നു. വിവാഹത്തിന് ശേഷം വരന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ കാറ് പാലത്തില്‍ നിന്ന് മലായ് പുഴയിലേക്ക് വീഴുകയായിരുന്നു.

ശക്തമായ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് അരകിലോമീറ്ററോളം കാറ് പുഴയിലൂടെ ഒഴുകിയതിന് ശേഷം മുങ്ങിത്തുടങ്ങിയിരുന്നു. കാറിന്‍റെ ജനല്‍ചില്ല് തകര്‍ത്താണ് നാട്ടുകാര്‍ കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.

ജാര്‍ഖണ്ഡിലെ മഴയും ഇടിയും തുടരുകയാണ്. കനത്ത മഴയായിരുന്നു ഇന്നലെ പ്രദേശത്ത് പെയ്തത്.