LiveTV

Live

National

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കോണ്‍ഗ്രസിന്; രാജസ്ഥാനില്‍ സി.പി.എം എം.എല്‍.എക്ക് സസ്‌പെന്‍ഷന്‍

രാജസ്ഥാനില്‍ പാര്‍ട്ടി എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്ത് സി.പി.ഐഎം. ഭാര്‍ദ്ര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ബല്‍വാന്‍ പൂനിയയെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കോണ്‍ഗ്രസിന്; രാജസ്ഥാനില്‍ സി.പി.എം എം.എല്‍.എക്ക് സസ്‌പെന്‍ഷന്‍

രാജസ്ഥാനില്‍ പാര്‍ട്ടി എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്ത് സി.പി.ഐഎം. ഭാര്‍ദ്ര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ബല്‍വാന്‍ പൂനിയയെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്‌പെന്‍ഷന്‍ എന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.എല്‍.എ സ്വീകരിച്ച നിലപാടാണ് അച്ചടക്ക നടപടിക്ക് വിധേയമായത്. കോണ്‍ഗ്രസിനായിരുന്നു എം.എല്‍.എ വോട്ടുചെയ്തിരുന്നത്.

എം.എല്‍.എക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് പാര്‍ട്ടി സെക്രട്ടറി അമര്‍ റാം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിക്കാതെയാണ് പൂനിയ വോട്ടുഖേപ്പെടുത്തിയത്. അതേസമയം മറ്റൊരു എം.എല്‍.എയായ ഗിര്‍ധാരിലാല്‍ മാഹിയ വേട്ടുരേഖപ്പെടുത്താന്‍ എത്തിയില്ല. അനാരോഗ്യം കാരണമാണ് ഇദ്ദേഹം വോട്ടുചെയ്യാനെത്താതിരുന്നത്. ജൂണ്‍ 19നാണ് രാജസ്ഥാനില്‍ രാജ്യസഭാ വോട്ടെടുപ്പ് നടന്നത്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു.

അതേസമയം നോട്ടീസിന് മറുപടി നല്‍കുമെന്ന് പൂനിയ വ്യക്തമാക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് കെ.സി വേണുഗോപാല്‍, നിരജ് ദന്‍ഗി എന്നിവരും ബി.ജെ.പിയുടെ രാജേന്ദ്ര ഗെഹ്ലോട്ടുമാണ് വിജയിച്ചത്. അതേസമയം ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി ഓങ്കര്‍ സിങ് ലഗാവത്ത് പരാജയപ്പെടുകയും ചെയ്തു. ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ മാത്രമെ കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ എം.എല്‍.എമാര്‍ക്ക് സി.പി.എം അനുമതി നല്‍കിയിരുന്നുള്ളൂ. എന്നാല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നുറപ്പായതോടെ വോട്ടുരേഖപ്പെടുത്തിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.