LiveTV

Live

National

നരേന്ദ്ര മോദിയല്ല ‘സറണ്ടർ മോദി’; പരിഹസിച്ച് രാഹുൽ

ക​ഴി​ഞ്ഞ ദി​വ​സ​വും രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു

നരേന്ദ്ര മോദിയല്ല ‘സറണ്ടർ മോദി’; പരിഹസിച്ച് രാഹുൽ

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ചൈ​നീ​സ് അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വിഷയത്തിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. "ന​രേ​ന്ദ്ര മോ​ദി യ​ഥാ​ർ​ത്ഥ​ത്തി​ൽ സ​​റ​ണ്ട​ർ മോ​ദി​' എന്നാണ് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചത്. അ​തി​ർ​ത്തി വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ചൈ​ന​യോ​ട് മൃ​ദു​സ​മീ​പം സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന ജപ്പാൻ ടൈംസ് എന്ന മാധ്യമത്തിന്റെ ആർട്ടിക്കിൾ ടാഗ് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്. ക​ഴി​ഞ്ഞ ദി​വ​സ​വും രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതിൽ വിശദീകരണവുമായി കേന്ദ്രം കുറിപ്പിറക്കിയതിനു പിന്നാലെയാണ് ട്വീറ്റ്. കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതിനെ ചോദ്യം ചെയ്തും രാഹുൽ രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ അതിർത്തി കടന്ന് ആരും വന്നിട്ടില്ലെന്നും ഒരു പോസ്റ്റും ആരു കയ്യേറിയിട്ടില്ലെന്നും മോദി സർവ്വകക്ഷി യോഗത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രദേശം പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വച്ചെന്നും ചൈന കയ്യേറിയിട്ടില്ലെങ്കില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്നുമാണ് ഇതിനു മറുപടിയായി രാഹുല്‍ ഗാന്ധി ചോദിച്ചു.