LiveTV

Live

National

ചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ ഇന്ത്യന്‍ സൈനികർക്ക് അനുമതി

ഇന്ത്യയും ചൈനയും ഉണ്ടാക്കിയ ധാരണ പ്രകാരം നിയന്ത്രണ രേഖയുടെ രണ്ട് കിലോമീറ്റർ പരിധിയിൽ ഇതുവരെ തോക്ക് ഉപയോഗിച്ചിരുന്നില്ല

ചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ ഇന്ത്യന്‍ സൈനികർക്ക് അനുമതി

ചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ ഇന്ത്യന്‍ സൈനികർക്ക് അനുമതി. അപകടകരമായ ഏറ്റുമുട്ടലുകളിൽ മാത്രമായിരിക്കും ഈ അനുവാദം. ഇന്ത്യയും ചൈനയും ഉണ്ടാക്കിയ ധാരണ പ്രകാരം നിയന്ത്രണ രേഖയുടെ രണ്ട് കിലോമീറ്റർ പരിധിയിൽ ഇതുവരെ തോക്ക് ഉപയോഗിച്ചിരുന്നില്ല.

അതേസമയം ജൂൺ 9ന് ശേഷം ഒരാഴ്ച കൊണ്ട് എല്‍.എ.സിക്ക് സമീപം 200ൽ അധികം വാഹനങ്ങളും ടെന്‍റുകളും ചൈന എത്തിച്ചതായി റിപ്പോർട്ട്. ജൂണ്‍ 9നും 16നും എടുത്ത എല്‍.എ.സിയുടെ സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.അതേസമയം ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് വ്യോമസേന എയർ പട്രോളിങ് ശക്തമാക്കി. ഗൽവാൻ സംബന്ധിച്ച ചൈനയുടെ അവകാശവാദങ്ങളെ തളളി എം.ഇ.എ പ്രസ്താവന ഇറക്കി. ജൂൺ 9 ലെ സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ ഗാൽവാനിലെ എല്‍.എ.സി വിജനമാണ് . എന്നാൽ 16 ന് എല്‍.എ.സിയിൽ നിന്നും 1.3 km അകലെ 79 വാഹനങ്ങൾ ഉണ്ട്. ഭൂരിഭാഗവും ട്രക്കുകൾ. എല്‍.എ.സിക്ക് 2.8 കി.മീ അകലെ ട്രക്ക് , ഓഫ് റോഡ് വാഹനങ്ങൾ, നിരീക്ഷണ വാഹനങ്ങൾ എന്നിവ അടക്കം 127 വാഹനങ്ങൾ എത്തിച്ചിരുന്നു. 6 കിലോമീറ്റർ ചുറ്റളവിൽ ഉള്ള നിരവധി ടെന്‍റുകളിൽ 50 ടെന്‍റുകൾ നീക്കം ചെയ്തതായും ഏറ്റുമുട്ടൽ നടന്ന പെട്രോൾ പൊയിന്‍റ് 14 ൽ അവശിഷ്ടങ്ങൾ കിടക്കുന്നതായും ചിത്രങ്ങളിൽ ഉണ്ട്.