LiveTV

Live

National

"ഇന്ത്യന്‍ മണ്ണിലേക്ക് ആരും അതിക്രമിച്ചു കയറിയിട്ടില്ല" വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ഇതു തടയുന്നതിനിടയിലാണ് ഇരുപത് ഇന്ത്യന്‍ സേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായത് നിയന്ത്രണ രേഖയ്ക്കിപ്പുറം ഇന്ത്യന്‍ മണ്ണില്‍ ഇപ്പോള്‍ ചൈനീസ് സൈനികര്‍ ഇല്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്

"ഇന്ത്യന്‍ മണ്ണിലേക്ക് ആരും അതിക്രമിച്ചു കയറിയിട്ടില്ല" വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ഇ​ന്ത്യ​ന്‍- ചൈ​നീ​സ് സൈ​നി​ക​ര്‍ ത​മ്മി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​നെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച്ച വി​ളി​ച്ചു ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ന് ശേ​ഷം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യി പ്ര​ധാ​ന​ന്ത്രി​യു​ടെ ഓ​ഫീ​സ്. വി​ശ​ദീ​ക​ര​ണം തെ​റ്റാ​യ രീ​തി​യി​ല്‍ വ​ള​ച്ചൊ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ അ​തി​ര്‍​ത്തി​യി​ലേ​ക്ക് ആ​രും ക​ട​ന്നു ക​യ​റി​യി​ല്ല എ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തെ തു​ട​ര്‍​ന്ന് പി​ന്നെ എ​വി​ടെ വ​ച്ചാ​ണ് സൈ​ന്യം കൊ​ല്ല​പ്പെ​ട്ട​തെ​ന്നും പ്ര​ധാന​മ​ന്ത്രി ഇ​ന്ത്യ​ന്‍ ഭൂ​മി ചൈ​ന​യ്ക്ക് അ​ടി​യ​റ​വ് വ​ച്ചു​വെന്നും രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേു​ട​ര്‍​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ശ​ദീ​ക​ര​ണം നൽകിയത്.

യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കിപ്പുറത്തേക്കു കടന്നുകയറി ചൈനീസ് സൈന്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഗല്‍വാനില്‍ സംഘര്‍ഷമുണ്ടായതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ഇതു തടയുന്നതിനിടയിലാണ് ഇരുപത് ഇന്ത്യന്‍ സേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായത് നിയന്ത്രണ രേഖയ്ക്കിപ്പുറം ഇന്ത്യന്‍ മണ്ണില്‍ ഇപ്പോള്‍ ചൈനീസ് സൈനികര്‍ ഇല്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. നമ്മുടെ സൈനികരുടെ ധീരത കൊണ്ടാണ് അതു സാധ്യമായത്. നിയന്ത്രണരേഖയ്ക്കിപ്പുറം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചൈനീസ് സേനയുടെ ശ്രമം ബിഹാര്‍ റെജിമെന്റിലെ സൈനികര്‍ തടയുകയാണ്. അവരുടെ രക്തസാക്ഷിത്വം ആ ശ്രമത്തെ പരാജയപ്പെടുത്തി, ചൈനീസ് പട്ടാളത്തെ അവര്‍ തുരത്തി. ഇതു സുവ്യക്തമായി പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ ഒരു വീഴ്ചയും സേനയ്ക്കു സംഭവിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് ഇന്ത്യയുടെ ഭൂപടത്തില്‍നിന്നു വ്യക്തമാണ്. അതു സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഇന്ത്യന്‍ മ്ണ്ണില്‍ അന്യായമായ ഒരു നിര്‍മിതിയും ഇല്ല. സൈനികരുടെ ധീരമായി രാജ്യത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ കരുത്തു കെടുത്തും വിധം വിവാദങ്ങളുണ്ടാവുന്ന നിര്‍ഭാഗ്യകരമാണ്. എന്നാല്‍ സര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണ് സര്‍വകക്ഷിയോഗം ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ ഈ ഐക്യം തെറ്റായ പ്രചാരണത്തില്‍ ഉലയില്ലെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.