LiveTV

Live

National

'കൊള്ള' പതിനഞ്ചാം ദിവസത്തേക്ക്; പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് രീതിയില്‍ ദിവസവും പെട്രോളിനും ഡീസലിനും വില ഉയര്‍ത്തുകയാണ്.

'കൊള്ള' പതിനഞ്ചാം ദിവസത്തേക്ക്; പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

തുടര്‍ച്ചയായ 14ആം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. നാളെ (21-6-20)ന് ഒരു ലിറ്റർ ഡീസലിന് 57 പൈസയും ഒരു ലിറ്റർ പെട്രോളിന് 35 പൈസയും വർദ്ധിപ്പിച്ചിരിക്കുന്നു. ജൂണ്‍ 7 മുതൽ 21 കുടി 15 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 8 രൂപ 43 പൈസയും പെട്രോളിന് 8 രൂപയും വർദ്ധിച്ചിരിക്കുന്നു. ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് രീതിയില്‍ ദിവസവും പെട്രോളിനും ഡീസലിനും വില ഉയര്‍ത്തുകയാണ്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ 6ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടായില്ല. കോവിഡ് കാരണം സാമ്പത്തികനഷ്ടം നേരിടുന്ന ജനങ്ങള്‍ക്ക് നേരെയുള്ള ഇരുട്ടടിയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്.