LiveTV

Live

National

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എക്ക് കോവിഡ്; മധ്യപ്രദേശില്‍ ആശങ്ക

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എക്ക് കോവിഡ് സ്ഥിരീകരിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എക്ക് കോവിഡ്; മധ്യപ്രദേശില്‍ ആശങ്ക

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കോവിഡ് പരിശോധനാഫലം പുറത്തുവന്നത്. ഇതോടെ മറ്റു എം.എല്‍.എമാര്‍ക്കിടയില്‍ ആശങ്കയായി.

ഇദ്ദേഹം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടിയോഗത്തിലും പങ്കെടുത്തിരുന്നു. പല എം.എല്‍.എമാരും ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്തി. അതേസമയം കോവിഡ് ബാധിച്ച എം.എല്‍.എയുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. മധ്യപ്രദേശില്‍ കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ എം.എല്‍.എയാണ് ഇദ്ദേഹം. നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എക്കായിരുന്നു കോവിഡ് ബാധിച്ചിരുന്നത്. ഇദ്ദേഹം പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ടുരേഖപ്പെടുത്താ നായി എത്തിയത്.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 14,000ത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. പരിശോധന വർധിപ്പിച്ചതാണ് രോഗികൾ വർധിക്കാൻ കാരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. പ്രതിദിനം1.89 ലക്ഷം സാമ്പിളുകളാണ് പരിശോധിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ രോഗബാധ രൂക്ഷമാണ്. ഡൽഹിയിൽ രോഗികൾ അരലക്ഷം കടന്നു.