LiveTV

Live

National

പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ്; സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

നിലവിലുള്ള രോഗാവസ്ഥയും പൊതുജനാരോഗ്യ സ്ഥിതിയും കണക്കിലെടുത്താണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.

പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ്;  സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹരജിക്കാരന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാമെന്നും കോടതി ചൂണ്ടികാട്ടി. ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി.

ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോ വിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെതിരെയുള്ള ഹരജികളില്‍ സുപ്രിം കോടതി ഇടപെടാന് വിസമ്മതിച്ചെങ്കിലും ഹൈക്കടതി കേന്ദ്ര സര്ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. പ്രവാസികളെ കൊണ്ടു വരുമ്പോൾ സംസ്ഥാനങ്ങളുടെ അനുമതി വേണമെന്നാണ് കേന്ദ്രത്തിന്റെ മാർഗ നിർദേശമെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.

നിലവിലുള്ള രോഗാവസ്ഥയും പൊതുജനാരോഗ്യ സ്ഥിതിയും കണക്കിലെടുത്താണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്. കോവിഡ് വ്യാപന സാധ്യത വർധിച്ച തോതിലാണ്.

പി.സി.ആർ പരിശോധന തന്നെ നടത്തണമെന്ന് നിർബന്ധമില്ലെന്നും ചെലവ് കുറഞ്ഞതും ഉടനടി ഫലം അറിയാവുന്നതുമായ ട്രുനെറ്റ് ടെസ്റ്റോ ആൻറിബോഡി ടെസ്റ്റോ നടത്തിയാൽ മതിയെന്നും സർക്കാർ ഹൈക്കോടതിയില് വിശദീകരണം നല്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ വാദം പൂര്ത്തിയാക്കിയ കോടതി കേന്ദ്ര സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് വിശദീകരണം നല്കാനാണ് നിര്‍ദേശം നല്‍കിയത്. വന്ദേഭാരത് മിഷനില്‍ വരുന്ന പ്രവാസികള്‍ക്ക് പരിശോധന നിര്ബന്ധമാക്കിയോയെന്ന അറിയിക്കാനാണ് നിര്ദേശം. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.