LiveTV

Live

National

തീവ്രവാദികള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പിടിയിലായ ജമ്മു കശ്മീര്‍ മുന്‍ ഡി.എസ്.പിക്ക് ജാമ്യം

അന്വേഷണ സംഘത്തിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഷനിലായ ഡി.എസ്.പി ദേവിന്ദര്‍ സിംഗിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്...

തീവ്രവാദികള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പിടിയിലായ ജമ്മു കശ്മീര്‍ മുന്‍ ഡി.എസ്.പിക്ക് ജാമ്യം

രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പിടിയിലായ മുന്‍ ജമ്മു കശ്മീര്‍ ഡി.എസ്.പി ദേവിന്ദര്‍ സിംഗിന് ജാമ്യം. അന്വേഷണ സംഘത്തിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ശ്രീനഗര്‍- ജമ്മു ദേശീയ പാതയില്‍ വെച്ച് ഈ വര്‍ഷം ജനുവരിയിലാണ് ദേവിന്ദര്‍ സിംഗിനെ രണ്ട് തീവ്രവാദികള്‍ക്കൊപ്പം പിടികൂടിയത്.

കുല്‍ഗാം ജില്ലയിലെ വാന്‍പോ ചെക്ക് പോസ്റ്റ് വഴി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബുവിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് പദവിയിലുള്ള ദേവീന്ദര്‍ സിങിനെ പോലീസ് പിടികൂടിയത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുതിര്‍ന്ന കമാന്‍ഡറായ നവീദ് ബാബു, ഇര്‍ഫാന്‍ ഷാഫി മിര്‍, റാഫി എന്നിവരാണ് ദാവീന്ദര്‍ സിങ്ങിനൊപ്പം പിടിയിലായത്.

അഫ്‌സല്‍ ഗുരു ബലിയാട്, ദേവീന്ദര്‍ സിങിനെക്കുറിച്ച് അന്വേഷണം വേണം; സോണി റസ്ദാന്‍
Also Read

അഫ്‌സല്‍ ഗുരു ബലിയാട്, ദേവീന്ദര്‍ സിങിനെക്കുറിച്ച് അന്വേഷണം വേണം; സോണി റസ്ദാന്‍

ദേവീന്ദര്‍ സിങിനെതിരെ അന്വേഷണം വേണമെന്ന് പ്രി​യ​ങ്ക ഗാ​ന്ധി
Also Read

ദേവീന്ദര്‍ സിങിനെതിരെ അന്വേഷണം വേണമെന്ന് പ്രി​യ​ങ്ക ഗാ​ന്ധി

സസ്‌പെന്‍ഷനിലായ ദേവിന്ദര്‍ സിംഗിന് പുറമേ കേസിലെ മറ്റൊരു പ്രതിയായ ഇര്‍ഫാന്‍ ഷാഫി മിറിനും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്കൊപ്പം ദേവീന്ദര്‍ സീംഗ് സഞ്ചരിച്ച കാറില്‍ നിന്നും അഞ്ച് ഗ്രനേഡുകളും പിന്നീട് ദേവിന്ദര്‍ സിംഗിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തിരുന്നു.

അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പിക്കുന്നതില്‍ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് ദേവിന്ദര്‍ സിംഗിന്റെ അഭിഭാഷകന്‍ എം.എസ് ഖാന്‍ അറിയിച്ചു. വ്യക്തിപരമായി ഒരു ലക്ഷം രൂപയുടേയും തുല്യമായ തുകക്ക് മറ്റു രണ്ടു പേരുടേയും ആള്‍ജാമ്യത്തിലുമാണ് ദേവിന്ദര്‍ സിംഗിനേയും ഇര്‍ഫാന്‍ ഷാഫി മിറിനേയും വിട്ടയച്ചിരിക്കുന്നത്.